അല്ലാഹുവിനെ ഭയപ്പെടുക


 • തീര്‍ച്ചയായും നിന്റെ രക്ഷിതാവിന്റെ പിടുത്തം കഠിനമായത് തന്നെയാകുന്നു


• മനുഷ്യന്‍ സ്വസഹോദരനേയും മാതാവിനെയും പിതാവിനെയും സഹധര്‍മ്മിണിയെയും മക്കളെയും കൈവിട്ട് ഓടിയകലുന്ന ദിവസം. അവരില്‍ നിന്ന് ഓരോ വ്യക്തിക്കും വേണ്ടത്ര വിഷയങ്ങളുണ്ടായിരിക്കും

• ഹേ ജനങ്ങളേ, നിങ്ങളുടെ നാഥനെ സൂക്ഷിച്ച് കൊള്ളുക, നിശ്ചയം അന്ത്യനാളിന്റെ പ്രകമ്പനം അതീവ ഭയാനകം തന്നെയാണ്. നിങ്ങളതു കാണുന്ന നാള്‍ മുലയൂട്ടുന്ന ഓരോ സ്ത്രീയും ശിശുവിനെ പറ്റി അന്താളിച്ച് അശ്രദ്ധയാകും. ഓരോ ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവിനെ വിസര്‍ജിച്ചു കളയും. മനുഷ്യരെ മത്ത് പിടിച്ചവരായാണ് കാണുക. എന്നാല്‍ ഉന്മത്തരല്ല അവര്‍. പ്രത്യുത അല്ലാഹുവിന്റെ ശിക്ഷ അത്യന്തം കഠോരമാകുന്നു

• തന്റെ രക്ഷിതാവിന്റെ സന്നിധിയെ ഭയപ്പെട്ടവന്ന് രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്‌

1. നുഅ്മാനു ബശീർ(റ) നിവേദനം, നബിﷺ ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു: അന്ത്യനാളിൽ ഏറ്റവും ലഘുവായ നരകശിക്ഷ അനുഭവിക്കുന്നവൻ തന്റെ ഇരു പാദങ്ങൾക്കുമടിയിലായി തീക്കനൽ വെക്കപ്പെ ട്ടതി നാൽ മസ്തിഷ്‌കം ഉരുകി ഒലിച്ചുകൊണ്ടിരിക്കുന്നവനായിരിക്കും തന്നെക്കാൾ കഠിനശിക്ഷ അനുഭവിക്കുന്നവൻ മറ്റാരുമില്ലെന്നാണ് അയാൾ ധരിക്കുക, യഥാർത്ഥത്തിൽ നരകത്തിൽ ഏറ്റവും ലഘുവായ ശിക്ഷയ നുഭവി ക്കുന്നവനുമായിരിക്കും അയാൾ. (മുതഫഖുൻ അലൈഹി)

2. സമുറത് ബ്‌നു ജുന്‍ദുബ് റിപ്പോര്‍ട്ട് ചെയ്യുന്നു. നബി (സ) പറഞ്ഞു. മഹ്ഷറില്‍ അവരില്‍ ചിലര്‍ ഞെരിയാണി വരെ നരകത്തിലായിരിക്കും. ചിലര്‍ മുട്ടുവരെ. ചിലര്‍ പൊക്കിളിനു താഴെ വസ്ത്രമുടുക്കുന്ന സ്ഥലം വരെ. ചിലര്‍ അറവ് നടത്തുന്ന ഭാഗത്തെ എല്ല് വരെ

3. അനസ്(റ) നിവേദനം നബിﷺ ഒരിക്കൽ ഞങ്ങളോട് ഒരു പ്രസംഗം നടത്തുകയുണ്ടായി. അതുപോലൊരു പ്രസംഗം ഞാൻ കേട്ടിട്ടേയില്ല. അവിടുന്ന് പറഞ്ഞു: ഞാൻ അറിയുന്നതെല്ലാം നിങ്ങളും അറിയുകയാ ണെങ്കിൽ വളരെകുറച്ച് മാത്രം നിങ്ങൾ ചിരിക്കുകയും ധാരാളം കരയുകയും ചെയ്യുമായിരുന്നു. അതു കേട്ടപ്പോൾ പ്രവാചകന്റെ അനുചരന്മാർ കരഞ്ഞുകൊണ്ട് അവരുടെ മുഖങ്ങൾ മറച്ചുപിടിച്ചു.(മുതഫഖുൻ അലൈഹി)

4. അദിയ്യ്(റ) നിവേദനം: നബിﷺ പറയുകയുണ്ടായി:നിങ്ങളിൽ ഓരോരുത്തരും അല്ലാഹുവിനോട് സംസാരിക്കുക തന്നെ ചെയ്യും. മനുഷ്യനും അല്ലാഹുവിന്നുമിടയിൽ ഒരു മറയോ പരിഭാഷകനോ ഉണ്ടായിരിക്കു കയില്ല. തന്റെ വലത് ഭാഗത്തേക്ക് അവൻ നോക്കും. തന്റെ കർമ്മമല്ലാതെ മനുഷ്യൻ കാണുകയില്ല. തന്റെ ഇടത് ഭാഗത്തേക്കും നോക്കും. അപ്പോഴും തന്റെ കർമ്മം മാത്രമേ അവൻ കാണുകയുള്ളൂ. തന്റെ മുന്നിലേക്കും അവൻ നോക്കും. നരകമല്ലാതെ മറ്റൊന്നുമില്ലന്ന് അപ്പോൾ അവൻ അറിയും. അത് കൊണ്ട് ഒരു കാരക്കയുടെ കഷ്ണം ദാനം ചെയ്തിട്ടെങ്കിലും നിങ്ങളിലോരോരുത്തരും നരകത്തെ കാത്ത് സൂക്ഷിക്കുവീൻ.

5. ആയിശാ(റ) നബിﷺ പറയുന്നത് ഞാൻ കേട്ടു: അന്ത്യനാളിൽ ജനങ്ങൾ വിവസ്ത്രരും നഗ്നപാദരും ചേലാകർമ്മം ചെയ്യാത്തവരുമായി ഹാജരാക്കപ്പെടും ഞാൻ ചോദിച്ചു: പ്രവാചകരേ സ്ത്രീ പുരുഷന്മാർ ഒരുമിച്ചാ കുമ്പോൾ അവർ പരസ്പരം നോക്കുകയില്ലേ? അവിടുന്നു പറഞ്ഞു: ആയിശാ(റ), അതിനെക്കാളെല്ലാം ഗൗരവമേറിയ പ്രശ്‌നങ്ങൾ അവരെ അലട്ടികൊണ്ടിരിക്കുകയായിരിക്കും. മറ്റൊരു റിപ്പോർട്ടിൽ പരസ്പരംനോക്കുന്ന തിനെക്കാൾ ഗൗരവമേറിയ കാര്യങ്ങളാണ് ഗൗനിക്കുക. (മുതഫഖുൻ അലൈഹി)

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad