1. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) നിവേദനം ചെയ്യുന്നു. നബിﷺ ഒരാള്‍ക്കരികിലൂടെ നടന്നു പോവുകയായിരുന്നു. അയാള്‍ മറ്റൊരാളെ ലജ്ജയുടെ കാര്യത്തില്‍ ആക്ഷേപിക്കുകയായരുന്നു. നീ ലജ്ജിക്കുന്ന കാരണം ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. നബിﷺ പറഞ്ഞു. അയാളെ വിട്ടേക്കുക. തീര്‍ച്ചയായും ലജ്ജ ഈമാനിന്റെ ഭാഗമാണ്.
2. ഇംറാൻബ്‌നു ഹുസൈൻ(റ) വിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: നബിﷺ പറഞ്ഞിരിക്കുന്നു: ”ലജ്ജാശീലം കൊണ്ട് നന്മയല്ലാതെ യാതൊന്നും ഉണ്ടാവുകയേഇല്ല”.(മുത്തഫഖുൻ അലൈഹി) മറ്റൊരു റിപ്പോര്‍ട്ടില്‍. ലജ്ജ മുഴുവന്‍ നന്മയാണ്.
3. അബൂ ഹുറൈറ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. നബി(സ) പറഞ്ഞു. ഈമാന്‍ എഴുപത്തിച്ചില്ലാനം ശാഖകളാണ്. ഏറ്റവും ശ്രേഷ്ടമായത് ലാഇലാഹ ഇല്ലല്ലാഹ്. ഏറ്റവും താഴ്ന്നത് വഴിയിലെ ബുദ്ധിമുട്ട് നീക്കം ചെയ്യലാണ്. ലജ്ജ ഈമാനിന്റെ ശാഖയാണ്.
4. അബൂ സഈദില്‍ ഖുദരിയ്യ്(റ) നിവേദനം. അദ്ദേഹം പറയുന്നു. നബിﷺ വീട്ടിലെ മറക്കുള്ളിലെ കന്യകയേക്കാള്‍ ശക്തമായ ലജ്ജയുള്ളവരായിരുന്നു. എന്തെങ്കിലും വെറുപ്പ് തോന്നിയാല്‍ മുഖത്ത് വ്യക്കതമാകും.