സമ്പത്തിൻറെ സകാത്ത്
എട്ട് ഇനത്തിൽ സകാത്ത് നിർബന്ധമാവും
1- സ്വർണം
2- വെള്ളി
3- ഭക്ഷണം സാധനം
4- ഇത്തപ്പഴം
5- മുന്തിരി
6- ഒട്ടകം
7- മാട്
8- ആട്
സ്വർണത്തിൻറെയും വെള്ളിയുടെയും സകാത്ത്
സ്വർണ്ണത്തിൻറെ നിസാബ് 20 മിസ് ഖാൽ (85g) ആണു.
വെള്ളിയുടെ നിസാബ് 200 ദിർഹമും (595g).
അവ രണ്ടിലും കൊടുക്കേണ്ട അളവ് പത്തിൽ ഒന്നിൻറെ (1/10) നാലിൽ ഒന്ന് (1/4) (അഥവാ 2.5%)
ഭക്ഷണ സാധനത്തിൻറയും ഈത്തപ്പഴത്തിൻറെയും മുന്തിരിയുടെയും സകാത്ത്
തൊലി ഇല്ലാത്തനിൻറെ നിസാബ് 300 സാഹ് ആണ്. ഇനി അവ തൊലിയോട് കൂടെയുള്ളതാണെങ്കിൽ 600 സാഹാണ്. അവയിൽ സകാത്ത് കൊടുക്കേണ അളവ് ചെലവ് കൂടാതെ നനഞ്ഞുണ്ടായതാണെങ്കിൽ പത്തിൽ ഒന്നും (1/10) ഉം അതായത് (10%) അങ്ങനെ അല്ലങ്കിൽ (നനക്കാൻ ചിലവ് വന്നിട്ടുണ്ടങ്കിൽ) പത്തിൽ ഒന്നിന്റെ പകുതിയും (1/20) ഉം അതായത് (5%) ആണ്
സാഹ് = ധാന്യങ്ങൾ അളക്കുന്ന ഒരു അണവ്.
ഒരു സാഹ് = 4 മുദ്ദ്,
ഒരു മുദ്ദ് = 800 ml
ഒട്ടകത്തിൻറെ സകാത്ത്
ഒട്ടകത്തിൻറെ നിസാബ് അഞ്ച് എണ്ണം ആണ്
അഞ്ചിൽ നിർബന്ധമായത് ഒരു ആട്
(5 ഒട്ടകമുണ്ടങ്കിൽ ഒരു ആടിനെ സകാത്ത് കൊടുക്കണം)
മാടിൻറെ സകാത്ത്
മാടിൻറെ നിസാബ് 30 എണ്ണമാണ്.
മുപ്പതിൽ നിർബന്ധമായത് ഒരു വയസ്സുള്ള പശുക്കുട്ടിയെ ആണ്.
(30 മാടുകളുണ്ടെങ്കിൽ ഒരു വയസ്സുള്ള ഒരു പശുക്കുട്ടിയെ സകാത്ത് കൊടുക്കണം)
ആടിൻറെ സകാത്ത്
ആടിൻറെ നിസാബ് 40 എണ്ണം ആണ്.
40 ൽ നിർബന്ധമാകുന്നത് ഒരു ആടിനെയാണ്.
(40 ആടുണ്ടെങ്കിൽ ഒരു ആടിനെ സകാത്ത് കൊടുക്കണം)
സമ്പത്തിൻറെ സകാത്ത്
നോട്ടത്തിൽ
👇
♥♥♥♥
ReplyDelete