രഹസ്യങ്ങളില്ലാത്ത ലോകം
രഹസ്യമാക്കി വെക്കാന് ഒന്നുമില്ലാത്ത മൃഗങ്ങളില് നിന്നും വ്യതിരിക്തമായി ഇരുകാലി മനുഷ്യന് ഒട്ടു വളരെ രഹസ്യങ്ങളുണ്ട്. രഹസ്യമാക്കി വെക്കേണ്ടതെല്ലാം അങ്ങിനെത്തന്നെ സൂക്ഷിക്കപ്പെടേണ്ടതാണ്. സ്ത്രീ-പുരുഷ്യന്മാര്ക്കിടയിലും ചെറിയവര്ക്കും വലിയവര്ക്കുമിടയിലും മാതാപിതാക്കള്ക്കും മക്കള്ക്കുമിടയിലും അദ്ധ്യാപക-വിദ്യാര്ത്ഥികള്ക്കുമിടയിലും സുഹൃത്തുകള്ക്കിടയിലും എന്നുവേണ്ട മനുഷ്യസഹജമായ ബന്ധങ്ങള്ക്കിടയില്,
മുഴുവന് കാര്യങ്ങളും മറ തുറന്നിടുന്നത് ഭൂഷണമാണോ? അല്ലെന്നു തന്നെയാണ്, നമുക്കിന്ന് അന്യമായ മാതൃകാ സമൂഹത്തില് ജീവിച്ചിരുന്ന മുന്ഗാമികളുടെ ജീവിതരീതികളില് നിന്നും നമുക്കു മനസ്സിലാകുന്നത്. ആത്മബന്ധങ്ങള്ക്കിടയിലും മാന്യതയുടെ അതിരുകള് ലംഘിക്കാതിരിക്കാന്, അപരിഷ്കൃതരെന്നു നാം ആക്ഷേപിച്ചിരുന്ന പൂര്വ്വികര് ശ്രദ്ധിച്ചിരുന്നു. സൗഹൃദങ്ങളുടെ ആഴം കൂട്ടാന് എല്ലാ രഹസ്യങ്ങളും ആള്ക്കൂട്ടത്തില് കുടഞ്ഞിടുന്നത് ഒരു ഫാഷനായി കരുതുന്ന പുതുലോക ക്രമത്തിലാണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്.
മുഴുവന് കാര്യങ്ങളും മറ തുറന്നിടുന്നത് ഭൂഷണമാണോ? അല്ലെന്നു തന്നെയാണ്, നമുക്കിന്ന് അന്യമായ മാതൃകാ സമൂഹത്തില് ജീവിച്ചിരുന്ന മുന്ഗാമികളുടെ ജീവിതരീതികളില് നിന്നും നമുക്കു മനസ്സിലാകുന്നത്. ആത്മബന്ധങ്ങള്ക്കിടയിലും മാന്യതയുടെ അതിരുകള് ലംഘിക്കാതിരിക്കാന്, അപരിഷ്കൃതരെന്നു നാം ആക്ഷേപിച്ചിരുന്ന പൂര്വ്വികര് ശ്രദ്ധിച്ചിരുന്നു. സൗഹൃദങ്ങളുടെ ആഴം കൂട്ടാന് എല്ലാ രഹസ്യങ്ങളും ആള്ക്കൂട്ടത്തില് കുടഞ്ഞിടുന്നത് ഒരു ഫാഷനായി കരുതുന്ന പുതുലോക ക്രമത്തിലാണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്.
പ്രസവമെന്ന അതിരഹസ്യം
മലയാളത്തിന്റെ അനശ്വരനായ ഒരു എഴുത്തുകാരന് തന്റെ ഓര്മകള് അഴവിറക്കി എഴുതിവെച്ച ഒരു സംഭവം പ്രശസ്തമാണ്. സ്ത്രീകള്ക്കു മാത്രമറിയുന്ന പ്രസവത്തിന്റെ നിഗൂഢതകള് തേടിയിറങ്ങിയതാണ് എഴുത്തുകാരനും സഹോദരനും അങ്ങിനെ വീട്ടില് നടക്കുന്ന ഒരു പ്രസവത്തിന് ദൃക്സാക്ഷിയാവാന് ആ നിഗൂഢതകളുടെ കെട്ടഴിക്കാന് വേണ്ടി അവര് വീടിന്റെ തട്ടിന്പുറത്തു കയറി ഒളിച്ചിരുന്നു. ദൗര്ഭാഗ്യകരമെന്നു പറയട്ടെ, പ്രസവം നടക്കുന്നതിന്റെ മുമ്പ് തന്നെ വീട്ടുകാര്, സ്ത്രീ രഹസ്യങ്ങളില് ഇടപെടാന് വന്ന ആ രണ്ടു 'ആണ്പിറന്നോന്മാരെ' പിടികൂടിയത്രെ!
പ്രസവിക്കാറായ പാത്തുമ്മായുടെ ആടിനെ പെണ്ണുങ്ങള് വേണ്ട വിധം ശുശ്രൂഷിക്കുന്നില്ലെന്നു തോന്നിയ വൈക്കം മുഹമ്മദ് ബഷീറിന് പെണ്ണുങ്ങളോട് ചിലതെല്ലാം പറയണെമെന്നുണ്ട്. പക്ഷേ, അദ്ദേഹം സ്വയം തന്നെ തിരിച്ചറിയുന്നു. ''ഈ പേറുകാരികള്ക്കിടയില് വെച്ച് ഞാന് വല്ലതും പറഞ്ഞാല് ഞാനില്ലാത്ത നേരം നോക്കി അവരത് പറഞ്ഞു ചിരിക്കും വേണ്ട ഒന്നും പറയണ്ട''
എന്നാല് പുതുതലമുറക്കിന്ന് പ്രസവമൊരു രഹസ്യമാണോ? ഒരു സ്ത്രീ പ്രസവിക്കുന്നതിന്റെ മുഴുസമയ വീഡിയോ ക്ലിപ്പ് കാണാത്ത എത്ര പുരുഷന്മാരുണ്ടാകും? വിവരസങ്കേതികവിദ്യയുടെ വ്യാപനത്തിന്റെ അനന്തരഫലങ്ങള് ഗുണമായും ദോഷമായും നമുക്കിടയില് വ്യാപിക്കുമ്പോള് പ്രസവത്തിന്റെ നിഗൂഢതകള് പരസ്യമായെന്നതു യാഥാര്ത്ഥ്യം. ഇവിടെ നിഷിദ്ധമായൊരു കാഴ്ച നടക്കുന്നു എന്നതു മാത്രമല്ല പ്രശ്നം, നാം പരിപാവനമായി കാത്തു കെട്ടിപ്പടുത്ത സംസ്കാരത്തിന്റെ അതിരുകള് പൊളിഞ്ഞു വീഴുമ്പോള് ഭാവിയില് ഇനിയുമെന്തെല്ലാം കാണേണ്ടിവരും എന്ന ആശങ്കയാണ് കൂടുതല് ഭീകരം.
അശ്ലീലം കലരുന്ന ശരീരഭാഷ
ഭാര്യയുടെ അടിവസ്ത്രമടക്കമുള്ള വസ്ത്രങ്ങള് അലക്കി കൊണ്ടിരിക്കുന്ന ഭര്ത്താവ്, ഒരു ജോലിയുമില്ലാത്ത കൊച്ചന്മാര്ക്കിടയില് കയറി നിന്നു കൊണ്ട് ഭാര്യയുടെ കൂര്ക്കം വലിയും സ്വകാര്യജീവിതത്തിലെ അനുഭവങ്ങളുമെല്ലാം ഉളുപ്പില്ലാതെ പറഞ്ഞ് തന്റെ ടാസ്ക് വിജയിക്കാന് കഷ്ടപ്പെടുന്ന ഭര്ത്താക്കന്മാര്... ഇതെല്ലാമാണിന്ന് സാംസ്കാരിക മലയാളത്തിലെ ചാനല് ദൈവങ്ങള് ലക്ഷക്കണക്കിനു പ്രേഷകര്ക്കു പകര്ന്നു നല്കികൊണ്ടിരിക്കുന്നത്.
പ്രേഷകലക്ഷങ്ങള്ക്കു മുമ്പില് രഹസ്യങ്ങളെല്ലാം തുറന്നു വെക്കാന് മാത്രം പ്രബുദ്ധ മലയാളി ഇങ്ങനെ ആയിപ്പോയതെന്തു കൊണ്ടാണ്.
തനിക്കു ലഭിച്ച ടാസ്കില് ഉയര്ന്ന പോയിന്റു നേടി റിയാലിറ്റി ഷോയില് ഒന്നാമതാകാനും ഫ്ളാറ്റും ലക്ഷങ്ങളുടെ ചെക്കും സ്വന്തമാക്കാനും വേണ്ടിയാണീ നാലാംകിട പരിപാടി. ഭാര്യയും ഭര്ത്താവും ഒന്നിച്ചിരുന്ന് തയ്യാറാക്കുന്ന തിരക്കഥക്കനുസരിച്ച് ചാനലില് വന്ന് വീരാനുഭവങ്ങള് പങ്കുവെക്കുന്നവരെയും കാണാം. റിയാലിറ്റി ഷോകളില് സംസാരിക്കുന്ന ഭാര്യ-ഭര്ത്താക്കന്മാരുടെയും അവതാരകരുടെയും വിധി നിര്ണ്ണയിക്കാനെത്തുന്ന നാലാംകിട കൊച്ചന്മാരുടെയും ശരീരഭാഷയും സംസാരഭാഷയുമാണ് കൂടുതല് പേടിക്കേണ്ടത്. ഭാര്യയുടെ സാന്നിദ്ധ്യത്തില് ഭര്ത്താവിനെ കുരിശില് കുത്തി നിര്ത്തി വൃത്തികെട്ട ചോദ്യശരങ്ങളെറിയുന്ന കൊച്ചന്മാര്ക്ക് ഈ ഷോകളില് ഒരു പ്രധാന ഇടമുണ്ട്.
അശ്ലീലമയമായ ഇത്തരം കോപ്രായങ്ങള് വീക്ഷിച്ചു കൊണ്ടിരിക്കുന്നത് മക്കളും രക്ഷിതാക്കളും ഒന്നിച്ചിരുന്നു കൊണ്ടാണെന്നു കൂടി പറയേണ്ടി വന്നതില് ദുഃഖമുണ്ട്. സഹോദരനും സഹോദരിയും ഒന്നിച്ചിരുന്ന് അശ്ലീല സിനിമ കാണുന്നതിന് തുല്യമാണ് ഇത്തരം റിയാലിറ്റി ഷോകള് കാണുന്നതും. അശ്ലീലത്തെ ലളിത വല്ക്കരിക്കാനും കുടുംബ ബന്ധങ്ങള്ക്കകത്തു നിന്നുപോലും കേള്ക്കാന് പറ്റാത്ത വാര്ത്തകള് ഉയര്ന്നു വരാന് കാരണം മറ്റൊന്നുമല്ല. വെള്ളിയാഴ്ചയെങ്കിലും മുസ്ലിംകള് ആ ടി.വിയൊന്ന് ഓഫാക്കികൂടെ എന്ന് ഒരമുസ്ലിം കോളമിസ്റ്റിനെ കൊണ്ട് ചോദിപ്പിക്കുന്നിടത്തേക്ക് വളര്ന്നു, പോയിരിക്കുന്നു നമ്മുടെ നിലവാരം!
പഴയ വീഞ്ഞ് പുതിയ കുപ്പിയില്
മലയാളി പ്രേക്ഷക കുടുംബങ്ങള് ഒരു കാലത്ത് സീരിയലുകള്ക്കു മുന്നിലാണ് കണ്ണീരൊഴുക്കി നേരം കളഞ്ഞിരുന്നത്, എന്നാല് മുഴുസമയ വാര്ത്താചാനലുകളും അവയിലൂടെ ഉണ്ടായിട്ടുള്ള പ്രോഗ്രാമുകളുടെ വൈവിധ്യവും വിനോധ ചാനലുകളുടെ രീതിയെ മാറ്റിമറിച്ചു. ക്രമേണ സീരിയലുകള് അരങ്ങൊഴിഞ്ഞു തുടങ്ങി. എന്നാല് അതിലേറെ വ്യപകമായ വിപത്തുകളുമായാണ് റിയാലിറ്റിഷോകള് വ്യാപിച്ചത് തീരെ നിലവാരമില്ലത്ത അറുബോറന് ദൃശ്യപീഢനമായിട്ടേ ഒരു സാമന്യബുദ്ധിക്ക് ഇത്തരം റിയാലിറ്റിഷോകളെ കാണാനാകൂ. വെറുതെയല്ല ഭാര്യ പോലുള്ള മാലിന്യങ്ങള് എങ്ങിനെയാണ് പ്രബുദ്ധ മലയാളികള് വെച്ചു പൊറുപ്പിക്കന്നത്
നേരം കൊല്ലികളാകുന്നതു മാത്രമല്ല ഇത്തരം പരിപാടികളുടെ ഭീഷണി മറിച്ച് കുടുംബ പ്രേക്ഷകരെ ആകര്ഷിക്കുന്ന ഇത്തരം ഷോകള് അവര്ക്കു മുന്നിലേക്ക് അശ്ശീലം കലര്ന്ന ദൃശ്യാഅനുഭവം കുത്തിവെക്കുമ്പോള് നാം കാത്തുസൂക്ഷിച്ചിരുന്ന മാതൃകയാണു തകര്ന്നടിയുന്നത്. സാംസ്കാരികം എന്ന ശീര്ഷകത്തില് ഉള്പ്പെടുത്തിവരുന്ന സിനിമകളും അശ്ശീലഭാഷയിലൂടെ ബിഗ് പ്രക്ഷകരെ പിടിച്ചു നിര്ത്തുന്നത്. പരസ്യപലകയില് നീലയില് ചാലിച്ച ചിത്രങ്ങള് നല്കിയാലേ പ്രേക്ഷകര് സ്വീകരിക്കൂ എന്നവസ്ഥ മലയാളികള്ക്കിടയില് സംജാതമായിരക്കുന്നു
.
ഷോപ്പിംഗ്,
യാത്രകള്, ഇടപെടലുകള്.
സ്ത്രീകള് വ്യാപകമായി ജീവിത വ്യവഹാരത്തില് ഇടപെട്ടുകൊണ്ട് പൊതുരംഗപ്രവേശം നടത്തുന്നത് കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാല് ചാനല് ദൈവങ്ങളുടെ ഷോപ്പിംഗ് ഉപദേഷം കേട്ട് തെരുവിലേക്കെടുത്തു ചാടുന്ന സ്ത്രീകള് കൂടുതല് ഭീഷണികള് ഉയര്ത്തിക്കൊണ്ടിരിക്കുകയാണ്. പൊതുനിരത്തുകളില് വെച്ച് പോലും മുസ്ലിം വനിതകള് പര്ദ്ദ ധരിച്ച് ശൃംഖാരത്തിന് ധൈര്യം കാണിക്കുന്നത് സമുദായത്തെ തന്നെ പറയിപ്പിക്കുകയാണ്. തെറ്റുകള് ലളിതവല്ക്കരിച്ച് ശീലിച്ചതുകൊണ്ട് ഒരുപക്ഷേ ഇത്തരം രംഗങ്ങള് നമ്മെ പലപ്പോഴും ചിന്തിപ്പിക്കാറില്ല എന്നതാണ് സത്യം. ബോഡി ഷെയ്പ്പ് ചെയ്ത പര്ദ്ദകള് ശരീരത്തെ കൂടുതല് ലൈംഗികാര്ഷകമാക്കുകയാണ് ചെയ്യുന്നത്. പെണ്ണുങ്ങളെ ഈ വേഷത്തിലും ഭാഷയിലും ഊരു തെണ്ടാന് വിടുന്ന ആണുങ്ങള്ക്കും ഈ തിന്മയില് പങ്കുണ്ട്.
ലൈംഗിക അറിവുകള്
രഹസ്യമായി വെക്കേണ്ടത് അങ്ങനെ തന്നെ സൂക്ഷിക്കുമ്പോള് തന്നെ ചില രഹസ്യ അറിവുകള് പകര്ന്നു നല്കാന് നമുക്കു കഴിയണം. കൗമാരത്തിലേക്ക് കടക്കുന്ന കുട്ടികള്ക്ക് കുറച്ചധികം തിരിച്ചറിവുകള് ചിലപ്പോള് നല്കേണ്ടി വരും. ആര്ത്തവത്തെ കുറിച്ച് യാതൊന്നുമറിയാത്ത കൗമാരക്കാരി പെടുന്നനെ പരിഭ്രാന്തയായേക്കാം. അതുകൊണ്ടു തന്നെ ഇത്തരം രഹസ്യ അറിവുകള് മാതാവിനു തന്നെ നേരിട്ടു പകര്ന്നു നല്കാന് അവസരമുണ്ടെങ്കില് അതാണഭികാമ്യം. അല്ലെങ്കില് സമപ്രായക്കാരെ ഒന്നിച്ചിരുത്തി ഒരധ്യാപികക്ക് പറഞ്ഞുകൊടുക്കാവുന്നതേയുള്ളൂ. മുതിര്ന്ന കൂട്ടുകാരികളിലൂടെയും ഇത്തരം തിരിച്ചറിവുകള് പകര്ന്നുപോരുക പതിവാണ്. എന്നാല് അതും സന്ധ്യാ സമയത്ത് സഹോദരങ്ങള്ക്കും പിതാവിനുമൊന്നിച്ചിരുന്ന് ടി.വി കാണുമ്പോള് നല്കണമെന്ന് ഒരു ചാനലുകാരനും വാശി പിടിക്കാന് പാടില്ല.
പെണ്കുട്ടികള്ക്കു നേരെയുള്ള പീഢനവും ചതികളും തിരിച്ചറിയാനും പ്രതിരോധിക്കാനും വേണ്ട മുന്കരുതലുകളും ഇതുപോലെ കൗണ്സിലര്മാര് വഴിയോ മറ്റോ കുട്ടികളിലേക്കെത്തിക്കാന് വിദ്യാലയങ്ങള്ക്ക് സാധിക്കും. എന്നാല് അതും പരസ്യമായി പറഞ്ഞാലേ ലൈംഗിക വിദ്യാഭ്യാസം പൂര്ണ്ണമാകൂ എന്ന് ശാഠ്യം പിടിക്കരുത്.
ദാമ്പത്യ ജീവിതത്തെ കുറിച്ചും പെണ്കുട്ടികള്ക്കു വ്യക്തമായ മുന്നറിവ് നല്കേണ്ടതു തന്നെയാണ്. മാതാവിനോ സഹോദരിക്കോ പോലും ഇത്തരം കാര്യങ്ങള് പറഞ്ഞുകൊടുക്കാന് മുമ്പൊന്നും കഴിയുമായിരുന്നില്ല. എന്നാല് ഇത്തരം കാര്യങ്ങള് പഠിപ്പിക്കപ്പെടാതെ പോയതുമില്ല. വിവാഹമുറപ്പിച്ച പെണ്കുട്ടികളെ കുടുംബത്തിലെ വിവാഹിതകളായ സഹോദരിമാര്ക്കിടയില് രണ്ടുംമൂന്നും ദിവസം വിരുന്നയച്ചു കൊണ്ടായിരുന്നു ദാമ്പത്യത്തിന്റെ രഹസ്യ അറിവുകള് കൈമാറ്റം ചെയ്തിരുന്നത്. എന്നാല് ഇന്നതും കുടുംബ സദസ്സുകള്ക്കിടയില് ഉളുപ്പില്ലാതെ പഠിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഈ പ്രായക്കാരെ മാത്രം സംഘടിപ്പിച്ച് പ്രീമാരിറ്റല് കൗണ്സിലുകള് നല്കുന്നത് ഒരു നല്ല മാതൃകയാണ്. ഇങ്ങനെ നഷ്ടമായിക്കൊണ്ടിരിക്കുന്ന നാണവും മാനവും തിരിച്ചുപിടിക്കാന് നമുക്കു കഴിയണം.