അറിവിൻറെയും പണ്ഡിതൻറെയും പ്രാധാന്യം

 

വിജ്ഞാനം

അറിവ് രണ്ട് വിധമാണ്. ഒരു വിശ്വാസി മനസിലാക്കേണ്ട മതപരമായ കാര്യങ്ങളായ മത വിദ്യാഭ്യാസം. നിർബന്ധമായ ആരാധനകൾ നിർവഹിക്കുന്നതിനാവശ്യമായ അറിവ് പഠിക്കൽ ഓരോ വിശ്വാസിയുടെ മേലിലും നിർബന്ധിത ബാധ്യതയാണ്. എഞ്ചിനീയറിംഗ്, വൈദ്യശാസ്ത്രം, ഗോളശാസ്ത്രം മുതലായ അറിവുകൾ പഠിക്കലാണ് ഭൗതിക വിദ്യാഭ്യാസം. ഭൗതിക വിദ്യാഭ്യാസം ഫർള് കിഫായാണ്.

 

അല്ലാഹു പറയുന്നു: അല്ലാഹുവിനെ ഭയപ്പെടുന്നത് അവൻറെ ദാസൻമാരിൽ നിന്ന് അറിവുള്ളവർ മാത്രമാകുന്നു. (ഫാത്വിർ 28), നിങ്ങളിൽ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നൽകപ്പെട്ടവരെയും അല്ലാഹു തആല പദവികൾ ഉയർത്തുന്നതാണ്. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു (മുജാദില: 11)

 

അബൂഹുറൈറ(റ) യിൽ നിന്നും നിവേദനം: നബി(സ) പറഞ്ഞു: അറിവന്വേഷിച്ച് ഒരാൾ ഒരു വഴിയിൽ പ്രവേശിച്ചാൽ അല്ലാഹു അവന് സ്വർഗത്തിലേക്കുള്ള വഴി എളുപ്പമാക്കി കൊടുക്കും. അല്ലാഹുവിൻറെ ഖുർആൻ പാരായണം ചെയ്തും അത് പരസ്പരം പഠിപ്പിച്ചും ഒരു സമൂഹവും അല്ലാഹുവിൻറെ ഒരു ഭവനത്തിലും ഒരുമിച്ച് കൂടിയിട്ടില്ല, അവരുടെ മേലിൽ സമാധാനവും കാരുണ്യവും വർഷിച്ചിട്ടല്ലാതെ. മലക്കുകൾ അവരെ പൊതിയുകയും അല്ലാഹു അവരെ സ്മരിക്കുകയും ചെയ്യും. സ്വർഗ പ്രവേശനത്തിൻറെ പ്രവർത്തനങ്ങൾ ചെയ്യാത്തവൻ തറവാടിത്തം കൊണ്ട് സ്വർഗത്തിലെത്തുകയുമില്ല. (മുസ്ലിം, അബൂദാവൂദ്, തിർമുദി)

 

നബി പറഞ്ഞു: ആരാധനയിൽ മുഴുകുന്ന ആളേക്കാൾ പണ്ഡിതനുള്ള ശ്രേഷ്ഠത, മറ്റുള്ളവരേക്കാൾ എനിക്കുള്ള ശ്രേഷ്ഠത പോലെയാണ്. (തിർമുദി)

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad