സമസ്ത പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; 96.08% വിജയം


ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ നടന്ന പൊതു പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിദേശത്ത് ഏപ്രില്‍ 2,3 തിയതികളില്‍ ഓണ്‍ലൈനായും ഇന്ത്യയില്‍ ഏപ്രില്‍ 3,4 തിയതികളില്‍ നടന്ന പരീക്ഷയുടേയാണ് ഫലം പ്രസിദ്ധീകരിച്ചത്. സമസ്തയുടെ ഔദ്യോഗിക സൈറ്റില്‍ ഫലം ലഭ്യമാണ്.

വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലായി 2,62,577 വിദ്യാര്‍ത്ഥികളാണ് റെജിസ്ട്രര്‍ ചെയ്തിരുന്നത്. ഇവരില്‍ 2,54,205 വിദ്യാര്‍ത്ഥികളില്‍ പരീക്ഷ എഴുതി. 96.08 ശതമാനത്തോടെ 2,44,228 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. വിജയിച്ചവരില്‍ 506 ടോപ് പ്ലസും, 18,212 ഡിസ്റ്റിംഗ്ഷനും 42,543 ഫസ്റ്റ് ക്ലാസും, 28,145 സെക്കന്റ് ക്ലാസും, 1,54,822 തേര്‍ഡ് ക്ലാസും ഉള്‍പെടുന്നു.

സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലെ 10,287 അംഗീകൃത മദ്‌റസകളിലെ വിദ്യാര്‍ത്ഥികള്‍ 7224 സെന്ററുകളിലായി പരീക്ഷ എഴുതി. കേരളം, കര്‍ണാടക, അന്തമാന്‍, ലക്ഷദ്വീപ്, യുഎഇ, ഖത്തര്‍, സൗദി, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളലാണ് പരീക്ഷ നടന്നത്. 



Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.
  1. Emperor Casino Review – Shooting Casinos
    We've got reviews 메리트 카지노 쿠폰 of many games from developers, such as MegaWays and Dream Catcher. See what casinos are 제왕카지노 offering and more. Rating: 1xbet 7.9/10 · ‎Review by ShootEmCasino

    ReplyDelete

Top Post Ad

Below Post Ad