5ാം തരം ഫിഖ്ഹ് ഹജ്ജിൻറെ പാഠത്തിൽ നല്ല ഒരു കഥ പറയാം

 



അബ്ദുല്ലാഹിബ്നുൽ മുബാറക്ക്(റ)വിൽ നിന്ന് ഉദ്ധരിക്കുന്നു: ഞാൻ ഒരു വർഷം ഹജ്ജിൽ നിന്ന് പിരിഞ്ഞ ശേഷം ഹറമിൽ വിശ്രമിക്കുമ്പോൾ. രണ്ട് മലക്കുകൾ ആകാശത്തിൽ നിന്ന് ഇറങ്ങിവതായി ഞാൻ സ്വപ്നത്തിൽ കണ്ടു.

ഒരു മലക്ക് മറ്റേ മലക്കിനോട് ചോദിക്കുന്നു: ഇക്കൊല്ലം എത്ര പേർ ഹജ്ജിൽ ചെയ്തു?


ആറുലക്ഷം പേർ എന്ന് ആ മലക്ക് മറുപടി പറഞ്ഞപ്പോൾ, അവരിൽ എത്രയാളുടെ ഹജ്ജ് സ്വീകരിക്കപ്പെട്ടു എന്ന് ആദ്യത്തേ മലക്ക് ചോദിച്ചു.

ആരുടേയും ഹജ്ജ് സ്വീകാര്യമായില്ല എന്നതായിരുന്നു മറുപടി.


പിന്നീട് മലക്ക് പറഞ്ഞു: ഡമസ്കസിലെ ചെരുപ്പ് കുത്തി ഉപജീവനം നടത്തുന്ന മുവഫഖ് എന്നയാൾ ഹജ്ജിൽ പങ്കെടുത്തിട്ടില്ലെങ്കിലും അയാൾക്ക് അതിന്റെ പുണ്യം  ലഭിക്കുകയും അയാളുടെ ഹജ്ജിന്റെ ബറകത്ത് കൊണ്ട് ബാക്കി എല്ലാവരുടെയും ഹജ്ജ് അല്ലാഹു സ്വീകരിച്ചിരിക്കുകയും ചെയ്തു.


ഉറക്കിൽ നിന്നും ഉണർന്ന ഞാൻ (അബ്ദുല്ലാഹിബ്നുൽ മുബാറക്ക്(റ)) ഉടനെ ഡമസ്കസിലേക്ക് തിരിച്ചു. ചെരുപ്പ് കുത്തിയായ മുവഫിനെ അന്വേഷിച്ചു കണ്ടെത്തി. കണ്ട സ്വപ്നം അയാൾക്ക് വിവരിച്ച് കൊടുത്തു.


ഞാൻ ചോദിച്ചു: ഈ ഉന്നതമായ പദവി താങ്കൾക്ക് എങ്ങെനെയാണ് ലഭിച്ചത്?


മുവഫഖ്: ഹജ്ജ് യാത്രക്ക് ആഗ്രഹം തുടങ്ങിയിട്ട് കാലം ഏറെ ആയെങ്കിലും സാമ്പത്തിക ഞെരുക്കം കാരണം ആ സ്വപ്നം പൂവണിഞ്ഞില്ല. വളരെ പ്രയാസപ്പെട്ട ചെരുപ്പ് തുന്നി 300 ദിർഹം സമ്പാതിക്കുകയും ഇക്കൊല്ലം ഹജ്ജിന് ഒരുങ്ങുകയും ചെയ്തതാണ് ഞാൻ .





അതിനിടെ ഗർഭിനിയായ എന്റെ ഭാര്യക്ക് ഒരുദിവസം അയൽപക്കത്ത് നിന്ന് മാംസം വേവിക്കുന്നതിൻറെ വാസന ഏറ്റപ്പോൾ അവൾക്ക് ആ ഭക്ഷണത്തോട് വല്ലാതെ ആഗ്രഹം വന്നു.


അൽപം ആ ഭക്ഷണം കിട്ടുമോ എന്നറിയാൻ ഞാൻ അയൽവാസിയുടേ വീട്ടിലേക്ക് പുറപ്പെട്ടു. അവിടെ നിന്ന് ഒരു സ്ത്രീ പുറത്തേക്ക് വന്നപ്പോൾ അവരോട് എന്റെ ഭാര്യയടെ ആഗ്രഹം പറഞ്ഞു.

അപ്പോൾ ആ സ്ത്രീ പറഞ്ഞു: എന്റെ അവസ്ഥ വളരെ ബുദ്ധിമുട്ടാണ്. എന്റെ അനാഥ മക്കൾ ഭക്ഷണം കഴിച്ചിട്ട് മൂന്ന് ദിവസമായി. അവരുടെ വിശപ്പിന് പരിഹാരം തേടി അലഞ്ഞപ്പോൾ  ഒരു ചത്ത കഴുതയുടെ ശവമാണ് ഞാൻ കണ്ടത്. അതിൽ നിന്ന് ഞാൻ ഒരു കഷ്ണം മുറിച്ചെടുത്തു, എന്റെ അനാഥകളായ മക്കൾക്ക് ഞാൻ പാകം ചെയ്യുകയായിരൂന്നു.


ഇത് കേട്ട ഞാൻ വീട്ടിലെത്തി ഹജ്ജ് യാത്രക്ക് ഒരുക്കിവെച്ച മുന്നൂറ് ദിർഹം എടുത്ത് അനാഥകളുടെ ആവശ്യത്തിന് ചെലവാക്കാൻ ആ അയൽവാസിക്ക് നൽകി, നിൻറെ അനാഥ മക്കൾക്ക് വേണ്ടി ചെലവഴിക്കൂ എന്നവളോട് ആവശ്യപ്പെടുകയും, വീട്ടുമുറ്റത്ത് തന്നെ ഹജ്ജുള്ളപ്പോൾ പിന്നെ ഹജ്ജിന് വേറെ എവിടെ പോവണം എന്ന് മനസ്സിനോട് പറയുകയും ചെയ്തു.  


ഇർശാദുൽ ഇബാദ്


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad