പത്തു മാസം ഗര്ഭം ചുമന്ന് യാതനകളും വേദനകളും കടിച്ചിറക്കി പ്രസവിച്ചു മുലയൂട്ടി പരിചരിച്ചു വളര്ത്തിയ മാതാവിനെ ഒരാള്ക്കും അവഗണിക്കാന് കഴിയില്ല. സമ്പൂര്ണ്ണവും സമഗ്രവുമായ ജീവിതപദ്ധതി വിവരിച്ചു നല്കിയ ഇസ്ലാം മാതാവിന്റെ സ്ഥാനത്തെ കുറിച്ചും സമൂഹം അവര്ക്കു നല്കേണ്ട പരിഗണനയെ കുറിച്ചും മാതാപിതാക്കളുടെ ഉത്തരവാദിത്തങ്ങളെ കുറിച്ചും പഠിപ്പിച്ചിട്ടുണ്ട്. നാം ഏറ്റവും കൂടുതല് സ്നേഹിക്കേണ്ട മഹിളാ രത്നങ്ങളായ പ്രവാചകരുടെ ഭാര്യമാരെ ഖുര്ആന് വിശേഷിപ്പിച്ചത് അവര് വിശ്വാസികളുടെ
മാതാക്കളെണെന്നാണ്. (33:6) ഈ സൂക്തത്തിന്റെ വിശാലമായ വായനയില് മുഴച്ചു നില്ക്കുന്നുണ്ട് മാതാവ് എന്ന സ്ഥാനത്തിന്റെ മഹത്വം. സ്ത്രീകളില് വെച്ച് വിശ്വാസികള് ഏറ്റവും കൂടുതല് ആദരിച്ച് കൊണ്ടു നടക്കേണ്ട ഒരു വിഭാഗത്തെ കുറിച്ച് വിശേഷിപ്പിച്ചത് 'മാതാക്കള്' എന്നാണല്ലോ?
മാതാക്കളെണെന്നാണ്. (33:6) ഈ സൂക്തത്തിന്റെ വിശാലമായ വായനയില് മുഴച്ചു നില്ക്കുന്നുണ്ട് മാതാവ് എന്ന സ്ഥാനത്തിന്റെ മഹത്വം. സ്ത്രീകളില് വെച്ച് വിശ്വാസികള് ഏറ്റവും കൂടുതല് ആദരിച്ച് കൊണ്ടു നടക്കേണ്ട ഒരു വിഭാഗത്തെ കുറിച്ച് വിശേഷിപ്പിച്ചത് 'മാതാക്കള്' എന്നാണല്ലോ?
മാതൃത്വത്തിന്റെ സ്ഥാനവും ഉത്തരവാദിത്തവും ഒരുമിച്ച് മനസ്സിലാക്കിത്തരാനായി പ്രവാചകന് പറഞ്ഞു: സ്വര്ഗം മാതാവിന്റെ കാല്ചുവട്ടിലാണ്. മാതാവിനെ ആദരിച്ചും സ്നേഹിച്ചും, നിറവേറ്റേണ്ട കടപ്പാടുകളെല്ലാം വീട്ടിയും സ്വര്ഗം കരസ്ഥമാക്കണമെന്നാണ് പ്രവാചകമൊഴിയുടെ ഒരു വായന. ഞാന് ആരോടാണ് ഏറ്റവും കൂടുതല് കടപ്പെട്ടിരിക്കുന്നത് എന്ന അനുചരന്റെ ചോദ്യത്തിന് പ്രവാചകന് ആവര്ത്തിച്ചു നല്കിയ ഉത്തരം 'ഉമ്മയോട് '
എന്നായിരുന്നല്ലോ. പ്രസവിച്ചു പോറ്റിയ ഉമ്മയോട് നമ്മെ കൊണ്ട് കഴിയുന്ന രീതിയില് കടമ നിര്വഹിച്ചു വീട്ടണമെന്നാണ് ഇവിടെയെല്ലാം ആവര്ത്തിച്ചു പറയുന്നത്.
എന്നാല് ഉദ്ധൃത ഹദീസിന് മറ്റൊരു വശം കൂടിയുണ്ട്. കാല് ചുവട്ടിലെ സ്വര്ഗം സന്താനങ്ങള്ക്കു വാങ്ങിക്കൊടുക്കേണ്ട ബാധ്യത മാതാവിനുണ്ട് എന്നതാണത്. എല്ലാ ശിശുക്കളും വിശൂദ്ധരായിട്ടാണ് പ്രസവിച്ചു വീഴുന്നത്. അവരെ അഴുക്കു പുരട്ടി നരകത്തിന്റെ വിറകാക്കുന്നത് അവന്റെ മാതാപിതാക്കള് തന്നെയാണെന്നാണ് മുത്തുനബി പഠിപ്പിച്ചത്. കേടുപാടുകളൊന്നുമില്ലാതെ
പൂര്ണ്ണമായ അവയങ്ങളോടെ പ്രസവിച്ചു വീഴുന്ന നാല്ക്കാലികള്ക്ക് പിന്നീട് അംഗഭംഗം സംഭവിക്കുന്നത് പോലെ എന്ന് പ്രവാചകന് ഉദാഹരിച്ചിരിക്കുന്നു.
വിശുദ്ധരായി പിറക്കുന്ന മക്കളുടെ വിശുദ്ധി മരണം വരെ പരിരക്ഷിക്കാന് ഉമ്മയുടെ പ്രവര്ത്തനങ്ങള് കൊണ്ട് കഴിയുമെന്നാണല്ലോ ഹദീസുകള് പറയുന്നത്. പ്രസവിച്ച ഉടനെ ചെയ്യേണ്ട ബാങ്കു വിളി, മധുരം നല്കല് പോലോത്ത കാര്യങ്ങളില് ഇന്നു നിലനില്ക്കുന്ന ഉദാസീനതയാണ് പുതിയ തലമുറയുടെ വഴിപിഴക്കലിനു മുഖ്യകാരണം. മക്കളുടെ പ്രഥമ വിദ്യാലയമായ ഉമ്മയുടെ മടിത്തട്ടില് നിന്നു ലഭിക്കേണ്ട ശിക്ഷണം ലഭിക്കാതെ പോയാല് മക്കളുടെ ജീവിതത്തിലുട നീളം അതു നിഴലിച്ചു കാണും ആദ്യമായി മക്കളെ പടിപ്പിക്കേണ്ടത് തിരുനബിയെ കുറിച്ചാണെന്ന് പണ്ഡിതന്മാര് എഴുതി വെച്ചിട്ടുണ്ട്. പ്രവാചകന്റെ പേര്, എവിടെ ജനിച്ചു, എവിടെ വഫാത്തായി, മാതാപിതാക്കള് ആരെല്ലാം, എവിടെ ഖബറടക്കപ്പെട്ടു തുടങ്ങിയ കാര്യങ്ങള് കുട്ടിയുടെ മനസ്സില് ആദ്യ പതിയട്ടെ. ഇക്കാലത്തു തന്നെ കുഞ്ഞുഹൃദയങ്ങളില് തിരു സ്നേഹം നിറക്കാന് മാതാവ് കാര്യമായി ശ്രമിക്കേണ്ടതുണ്ട്. മക്കളെ നബി സ്നേഹം പഠിപ്പിക്കുക എന്ന പേരില് ഗ്രന്ഥങ്ങള് തന്നെ രചിക്കപ്പെട്ടിട്ടുണ്ട്.
എന്നാലിന്ന് മാതാപിതാക്കള് ഉത്തരവാദിത്തങ്ങള് മറന്ന് കൊണ്ടിരിക്കുന്നു. പ്രസവിച്ചു വീണയുടന് കോട്ടും ടൈയും ധരിപ്പിച്ച് മക്കളെ നഴ്സറിയിലയക്കേണ്ട പണി മാത്രമേ ഇന്ന് മാതാക്കള്ക്ക് ഉള്ളൂ. അതിരാവിലെ സ്കൂള് വാഹനം എത്തുന്നതിനു മുമ്പ് തന്നെ വൈകുന്നേരം വരെ കഴിയാനുള്ള ഭക്ഷണം ടിന്നിലടച്ചു നല്കി വലിയ ബാഗു നിറയെ ബഹുഭാഷകളിലുള്ള പുസ്തകങ്ങള് കുത്തി നിറച്ച് ചുമലില് കയറ്റി വെച്ച് അവരെ ബസ് കയറ്റി വിടുന്നു. ആശ്വാസം ഇനി വൈകുന്നേരം മാത്രമേ മക്കള് വീടണയു പുതിയ വ്യവസ്ഥികള് ഒരു പക്ഷേ ഉടച്ചു വാര്ക്കാന് ഒരു പക്ഷേ നമുക്കു കഴിഞ്ഞെന്നു വരില്ല. എങ്കിലും പരിമിതികള്ക്കുള്ളില് നിന്ന് കൊണ്ട് ചിലതെല്ലാം നിര്വഹിക്കാന് മാതാക്കള്ക്കു കഴിയില്ലേ? സ്നേഹം ടിന്നിലടച്ചു നല്കിയാല് മക്കള് സംതൃപ്തരാകുമോ? ചെറുപ്രായത്തില് മക്കളുമായി പരമാവധി സമയം സഹവാസത്തിലിരിക്കാന് മാതാക്കള്ക്കു കഴിയണം. മക്കളോടുള്ള സ്നേഹം മനസ്സില് വെച്ചാല് പോര, പ്രകടിപ്പിക്കാന് കൂടി കഴിയണം.
എത്ര ആധുനികത ബാധിച്ചാലും പൂര്ണ്ണമായിട്ടും പറ്റിപ്പോകാത്തത്ര സമ്പന്നമാണ് മാതൃസ്നേഹം എന്ന് അംഗീകരിച്ചേ മതിയാകൂ. സ്വന്തം മകള്ക്ക് ഗര്ഭപാത്രം മുറിച്ചു നല്കിയ ഓട്ടോസോണ് എന്ന ബ്രിട്ടീഷ് വനിത വാര്ത്തയില് ഇടം പിടിച്ചത് ഈ അടുത്താണ്.
നഴ്സറിയില് നിന്നു വരുന്ന മക്കളോടൊത്ത് കൂടുതല് സമയം കൊച്ചു വര്ത്തമാനങ്ങളുമായി കൂടാന് കഴിയണം. ഈ സംസാരത്തിനിടയില് കുട്ടി നഴ്സറിയില് എങ്ങനെ ജീവിക്കുന്നു, കൂട്ടുക്കാര് ആരെല്ലാം, വിനോദമെന്ത്, എന്നിങ്ങനെ പലതും മാതാവ് മനസ്സിലാക്കണം. എങ്കില് കാമ്പസുകളില് നിന്ന് മക്കള് സദാചാരം മറക്കുന്നത് തടയാന് പറ്റും. ഏഴ് വയസ്സായാല് നിസ്കാരം കൊണ്ട് കല്പിക്കുകയും പത്ത് വയസ്സായാല് നിസ്കരിച്ചില്ലെങ്കില് അടിക്കുകയും ചെയ്യണമെന്നത് മത നിയമമാണ്. ഈ നിയമം നിറവേറ്റുന്ന എത്ര പേരുണ്ട്? നിസ്കാരം എല്ലാ ദോഷങ്ങളില് നിന്നും മനുഷ്യനെ തടയുമെന്നാണല്ലോ? നിസ്കരിച്ചു പരിചയമില്ലാത്ത മക്കള് പ്രായമായാലും നിസ്ക്കരിക്കാന് തയ്യാറാവാതെ വൃത്തി കേടുകളുമായി കെട്ടു പിണഞ്ഞു ജീവിക്കാന് കാരണം ഈ അടിയുടെ കുറവ് തന്നെയാണ്.
മതപഠനം അന്യം നിന്നു കൊണ്ടിരിക്കുകയാണിന്ന്. നേഴ്സറിയില് അതിനു സൗകര്യമുണ്ടെന്ന് പറയുന്നുണ്ടെങ്കില് തന്നെ ഗ്രാമങ്ങളിലെ മദ്രസകളില് നിന്നു പഠിപ്പിക്കാന് നാം തയ്യാറാകണം. മാതാക്കളാണിതിന് മുന് കൈയ്യെടുക്കേണ്ടത്. മതപഠനം മുടങ്ങാത്ത രീതിയില് ഭൗതിക പഠനവും നടക്കട്ടെ എന്ന് നാം ചിന്തിക്കണം.
മകന് വലുതാകുന്നതിനനുസരിച്ച് ശ്രദ്ധയും ഗൗരവമാകട്ടെ. മൊബൈലും മറ്റു സാങ്കേതിക ഉപകരണങ്ങളും കൈമാറ്റം ചെയ്യുന്നിടത്തും ഒരു കണ്ണ് വേണം. രാത്രി എപ്പോഴാണ് വീട്ടില് വരുന്നതെന്നും അതു വരെ എവിടെയായിരുന്നെന്നും മക്കളോട് അനേഷിച്ചറിയാന് മാതാപിതാക്കള്ക്ക് എന്ന് കഴിയുന്നുവോ അന്ന് മാത്രമേ നമ്മുടെ തലമുറ നന്നാവുകയുള്ളൂ.
ഭര്ത്താക്കന്മാര് വീട്ടിലില്ലാത്ത കുടുംബങ്ങളില് മാതാക്കളുടെ ഉത്തരവാദിത്തം വര്ദ്ധിക്കുകയാണ്. പലപ്പോഴും ഇത്തരെ കുട്ടികളാണ് സമൂഹത്തില് ഭാരമായി മാറിക്കൊണ്ടിരിക്കുന്നത്.
ചെറിയ കുട്ടികളെ ബേബി കെയറുകളിലാക്കി ജോലിക്കുപോകുന്ന ചില മാതാക്കളുണ്ട്. ഇത്തരം മക്കളാണ് മാതാപിതാക്കളെ വൃദ്ധസദനത്തിലേക്കയക്കുന്നത് എന്ന സത്യം നാം വിസ്മരിക്കരുത്. ബാല്യത്തില് സ്നേഹവും പരിചരണവും നിഷേധിച്ചവരെ അവരുടെ ജീവിത സായാഹ്നത്തില്, ഒരു തണല് ആവശ്യമാകുന്ന സമയത്ത് തിരിഞ്ഞു നോക്കാന് ഈ മക്കള് തയ്യാറാകുന്നില്ല എന്നതാണ് സത്യം. ഭാര്ത്താക്കന്മാര് അത്യാവശ്യം സമ്പാദിക്കുന്ന സ്ഥിതിക്ക് പിന്നെ ഈ കൊച്ചമ്മമാര് എന്തിനാണ് ഉദ്ധ്യോഗത്തിന് പോകുന്നത്.
മാതാക്കള് മക്കള്ക്ക് ചെയ്തുകൊടുക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് അവര്ക്ക് വേണ്ടിയുള്ള പ്രാര്ത്ഥന. മാതാപിതാക്കളുടെ പ്രാര്ത്ഥനക്ക് വലിയ ഫലമാണ്. ഉദരത്തില് വഹിച്ച് നൊന്തുപെറ്റ മകനെ ആണ് കുട്ടിയായതിന്റെ പേരില് വളര്ത്താന് കഴിയാതെ വിഷമിച്ച മൂസ നബിയുടെ ഉമ്മയെക്കുറിച്ച് ഖുര്ആന് വിവരിക്കുന്നുണ്ട്. വീട്ടില് ഒരാണ് കുട്ടി വളരുന്നതറിഞ്ഞാല് ശത്രുക്കള് ശരിപ്പെടുത്തിക്കളയുമെന്ന ആശങ്കയോടെ ജീവിക്കുന്ന ഉമ്മയോട് ഖുര്ആന് പറഞ്ഞു: ''അവനെ നീ മുലയൂട്ടുക അവന്റെ ജീവനില് ആശങ്കയുണ്ടെങ്കില് അവനെ നദിയിലൊഴുക്കുക. അതില് ഭയമോ ദുഃഖമോ വേണ്ട. ഞാന് അവനെ നിനക്ക് തന്നെ തിരിച്ചു തരും. പ്രവാചകരില് ഉള്പ്പെടുത്തു കയും ചെയ്യും''(28:7) മകനു വേണ്ടി പ്രാര്ത്ഥന നിര്ഭരമായ മനസ്സുമായി കഴിഞ്ഞ ആ മാതാവിന് മകനെ തിരിച്ച് നല്കുകയും ചെയ്തു.
മക്കള്ക്ക് രണ്ടു വര്ഷം മുലയൂട്ടണമെന്ന് ഉമ്മമാരോട് ഖുര്ആന് പറയുന്നുണ്ട് (2/233)
ക്യാന്സര് അടക്കമുള്ള പല രോഗങ്ങള്ക്കും മുലയൂട്ടല് പ്രതിരോധമാണെന്ന് മെഡിക്കല് സയന്സ് കണ്ടെത്തിയ ഇക്കാലത്ത് പോലും രണ്ടു വര്ഷം പൂര്ണ്ണമായി മുലയൂട്ടാന് ഉമ്മമാര്ക്ക് കഴിയാതെ പോകുന്നത് സങ്കടകരമാണ്. മാതാവിന്റെ സ്തനങ്ങള് അല്ലാഹു സ്ഥാപിച്ചിരിക്കുന്നത് നെഞ്ചിലാണ്. മുലകുടിക്കുന്ന സമയത്ത് കുട്ടി മാതാവിന്റെ ഹൃദയത്തോട് ചേര്ന്നിരിക്കുക വഴി വലിയൊരു ആത്മ ബന്ധമാണ് രൂപപ്പെടുന്നത്. ഉമ്മയുടെ ഹൃദമിടിപ്പുകള് ഏറ്റെടുക്കുന്ന കുഞ്ഞ് മരണം വരെ ആ കടപ്പാട് നിറവേറ്റികൊണ്ടിരിക്കുന്നു. മരണ ശേഷവും ഉമ്മയുടെ ഖബറിനരികിലേക്ക് മക്കളെ വഴി നടത്തുന്നതും ഈ ഹൃദയ ബന്ധത്തിന്റെ കൂടി കാരണം കൊണ്ടാണ് അതെല്ലാം ഉണ്ടാകണമെങ്കില് മതം പഠിപ്പിച്ച രീതിയില് മുലകൊടുക്കണം. പാല് കുപ്പികള്ക്ക് സ്നേഹം ചുരത്താനാവില്ലെന്ന് തിരിച്ചറിയുകയും വേണം.
മാതാപിതാക്കള് മക്കളെ തെറ്റായ കാര്യങ്ങളിലേക്ക് നിര്ബന്ധിക്കരുത്. തെറ്റുകളിലേക്ക് പ്രേരിപ്പിക്കുന്നത് സ്വന്തം മാതാപിതാക്കളാണെങ്കിലും അതിന് വഴങ്ങരുതെന്ന് ഖുര്ആന് നിര്ദ്ദേശിക്കുന്നു.
മാതൃകാ മാതാക്കള്
സന്താനങ്ങള്ക്ക് സ്വര്ഗത്തിലേക്കുള്ള വഴി കാണിച്ചു കൊടുക്കുന്നതില് വിജയിച്ച കുറെ മാതാക്കള് നമുക്കു മുമ്പിലുണ്ട് അവരുടെ ചരിത്രങ്ങളില് നിന്ന് പാഠം ഉള്കൊണ്ട് കൊണ്ട് പുതിയ പരിചരണ രീതികളുമായി മുന്നോട്ട് വരാന് നമ്മുടെ മാതാക്കള് ശ്രദ്ധിക്കേണ്ടതുണ്ട്.
മുമ്പേ നേര്ന്നു വെച്ച നേര്ച്ച വീട്ടാന് മകളെ പള്ളിയിലേക്ക് ഉഴിഞ്ഞു വെച്ച ഒരു സ്ത്രീയെ കുറിച്ച് ഖുര്ആന് പറയുന്നുണ്ട്(3/35).
ഹന്ന ബീവി എന്ന ആ മഹതിയുടെ പരിചരണത്തിലൂടെയാണ് മകള് പിന്നീട് സ്വര്ഗീയ വനികളുടെ നേതൃ നിരയിലെത്തിയ മര്യം (റ) ആകുന്നത്.
പ്രവാചകരുടെ മാതാവ് ആമിന (റ) വഫാത്താകുന്ന സമയത്ത് മകനെ അടുത്ത് വിളിച്ച് പറഞ്ഞു, ഞാന് കണ്ട സ്വപ്നങ്ങള് യാഥാര്ത്ഥ്യമാവുകയാണെങ്കില് നീ നാളെത്തെ പ്രവാചകനും ലോകത്തിനു മുഴുവന് അനുഗ്രഹവുമാണ്. മാതാവും പിതാവും നഷ്ടപ്പെട്ട,് സഹോദരങ്ങള് ആരുമില്ലാത്ത മുത്ത് നബിക്ക് ആശ്വാസം നല്കുന്ന വാചകങ്ങളായിരുന്നു അത്.
ഇമാം ശാഫിഈ (റ)ന്റെ, വര്ഷങ്ങള് നീണ്ട ജ്ഞാനാന്വേഷണങ്ങള്ക്ക് മുഴുവന് പിന്തുണയും പ്രോത്സാഹനവും നല്കിയത് ജീവിത വഴികാട്ടിയായ മാതാവ് തന്നെയായിരുന്നു. മക്കയിലേക്കും, മദീനയിലേക്കും, ബഗ്ദാദിലേക്കുമെല്ലാം നീണ്ട യാത്രകള് നടത്താന് വേണ്ട സൗകര്യങ്ങളെല്ലാം ചെയ്തു കൊടുക്കാന് ആ മാതാവ് അതീവ ശ്രദ്ധ കാണിച്ചു. വന് സാമ്പത്തിക ഞെരുക്കങ്ങള്ക്കിടയിലും മകനെ പഠനവഴിയില് ഉഴിഞ്ഞു വെക്കാന് ആ മാതാവ് കാണിച്ച് സമര്പ്പണമാണ് ലോകത്തിന് ശാഫിഈ ഇമാമിനെ സമ്മാനിച്ചത്.
അബൂഹനീഫാ ഇമാമി(റ)ന്റെ ചരിത്രവും മറിച്ചല്ല. മാതാവ് ചെറുപ്പം മുതലെ മകനെ ദീനീ ചിട്ടയില് വളര്ത്തി. ജ്ഞാന കുതുകിയായ ആ മാതാവ,് തന്റെ സംശയങ്ങള് തീര്ക്കാന് മകന് വഴി ആ കാലത്തെ പണ്ഡിതന്മാരെ സമീപ്പിച്ചു. പണ്ഡിതന്മാരുമായുള്ള ഈ ബന്ധമാണ് അബൂഹനീഫാ ഇമാമിനെ സൃഷ്ടിച്ചത്.
ഔലിയാക്കളുടെ നേതാവായ ശൈഖ് ജീലാനി (റ)ന്റെ മാതാവ് മകനെ പഠിക്കാനയച്ചതും വഴിച്ചെലവിനായി വെള്ളിനാണയങ്ങള് വസ്ത്രത്തില് തുന്നി കൊടുക്കുകയും ചെയ്ത സംഭവം പ്രസിദ്ധമാണല്ലോ? ഒരിക്കലും കളവ് പറയരുതെന്ന മാതാവിന്റെ കല്പ്പനക്ക് വഴിപ്പെടാന് വേണ്ടിയായിരുന്നു പണമുണ്ടോ എന്ന് ചോദിച്ച കള്ളന്മാര്ക്ക് ഒളിപ്പിച്ചു വെച്ച വെള്ളിനാണയം കാണിച്ചു കൊടുക്കാന് പ്രേരിപ്പിച്ചത്. അന്ന് തുടങ്ങിയ ജീലാനി ഇമാമിന്റെ ആത്മീയ വിപ്ലവങ്ങള്ക്ക് ആ മാതാവിന് വലിയ പങ്കുണ്ട്.
മതം വിലക്കിയ, മഞ്ഞചായം മുക്കിയ തുണി ഉടുത്തു വന്ന അബ്ദുല്ലാഹിബ്നു അംറിനോട് മുത്ത് നബി ചോദിച്ചത് നിന്നോട് ഉമ്മയാണോ ഇത് ഉടുക്കാന് പറഞ്ഞത് എന്നായിരുന്നു. സംസ്കാര രൂപീകരണത്തില് മാതാക്കള്ക്കുള്ള പങ്ക് വീണ്ടും തെളിയുകയാണിവിടെ. വഴിപിഴപ്പിച്ച മാതാപിതാക്കളെ ഞങ്ങളുടെ കാല്ച്ചുവട്ടിലാക്കി തരൂ എന്ന് മക്കള് മഹ്ശറയില് നിന്നും വിളിച്ചു പറയുന്ന സാഹചര്യം ഉണ്ടാക്കാതിരിക്കാന് പരലോക ചിന്തയുള്ള ഒരു ഉമ്മായി മാറാന് നിങ്ങള്ക്ക് കഴിയട്ടെ,