• രാപകലിലുള്ള നിദ്ര അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്.
• ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു, നബി(സ)പറഞ്ഞിരിക്കുന്നു: ”നിങ്ങളിൽ ഒരാളും മറ്റൊരാളെ അയാളുടെ ഇരിപ്പിടത്തിൽനിന്നും എഴുന്നേൽപ്പിക്കുകയും പിന്നീട് അവിടെ ഇരിക്കുകയും ചെയ്യരുത്. എന്നാൽ നിങ്ങൾ സൗകര്യം ചെയ്യുകയും വിശാലത കാണിക്കുകയും ചെയ്യുക”.(ഇബ്‌നു ഉമർ(റ)വിന്നു വേണ്ടി ആരെങ്കിലും തന്റെ ഇരിപ്പിടത്തിൽ നിന്നു എഴുന്നേറ്റു കൊടുത്താൽ പോലും അദ്ദേഹം അവിടെ ഇരിക്കാറുണ്ടാ യിരുന്നില്ല) (മുത്തഫഖുൻ അലൈഹി)
1. ബറാഅ് ബ്‌നു ആസിബ്(റ) നിവേദനം ചെയ്യുന്നു. നബി പറഞ്ഞു. നീ ഉറങ്ങാനുദ്ദേശിച്ചാല്‍ നമസ്‌ക്കാരത്തിനെന്ന പോലെ വുളു ചെയ്യുക. പിന്നെ വലതു വശത്തേക്ക് തിരിഞ്ഞുകിടന്ന് ഇങ്ങനെ പറയുക. എന്റെ മുഖം നിന്നിലേക്ക് തിരിക്കുന്നു. എന്റെ കാര്യങ്ങളെല്ലാം നിന്നെ ഏല്‍പിക്കുന്നു. എന്റെ മുതുക് നിന്നിലേക്ക് ചായ്ക്കുന്നു. നിന്നിലുള്ള പ്രതീക്ഷയോടെയും നിന്നെകുറിച്ചുള്ള ഭയത്തോടെയുമാണിതെല്ലാം. നിന്നില്‍ നിന്ന് നിന്നിലേക്ക് തന്നെയല്ലാതെ അഭയസ്ഥാനമോ രക്ഷാകേന്ദ്രമോ ഇല്ല. നീ അവതരിപ്പിച്ച ഗ്രന്ഥത്തിലും നീ അയച്ച ദൂതനിലും ഞാന്‍ വിശ്വസിക്കുന്നു. ഇതെന്റെ നിന്നോടുള്ള അവസാന വാക്കാക്കേണമേ. നിന്റെ ഇസ്ലാമിലായി എന്നെ മരിപ്പിക്കേണമേ
2. ഹുദൈഫ(റ) വിൽ നിന്ന് നിവേദനം: നബി(സ)കിടപ്പറയിൽ ചെന്നാൽ തന്റെ വലതുകൈ കവിളിന്റെ താഴ്ഭാഗത്ത് വെച്ചുകൊണ്ട് പറയും”അല്ലാഹുവേ, ഞാൻ ജീവിക്കു ന്നതും മരിക്കുന്നതും നിന്റെ പേരിലാണ്”. ഉണർന്നുകഴിഞ്ഞ ശേഷം നബി പറയും. ”നമ്മെ ഉറക്കിയ ശേഷം ഉണർത്തിയ അല്ലാഹുവിന്നണ്ടാണ് സർവ്വ സ്തുതിയും. അവനിലേക്കണ്ടാണ് നാം ഉയർത്തെഴുന്നേൽപ്പിക്കപ്പെടുന്നതും”. (ബുഖാരി)
3. ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു, പ്രവാചകൻ സദസ്സുകളിൽ നിന്ന് വളരെ അപൂർവ്വമായിട്ടേ ഇപ്രകാരം പ്രാർത്ഥിക്കാതെ പിരിഞ്ഞു പോകാറുണ്ടാ യിരുന്നുള്ളൂ. അല്ലാഹുവേ, ഞങ്ങൾക്കും നിന്നെ ഞങ്ങൾ ധിക്കരിക്കുന്നതിന്റേയും ഇടയിൽ തടസ്സം സൃഷ്ടിക്കുന്ന വിധമുള്ള ഭക്തി ഞങ്ങൾക്ക് തരേണമേ, ഞങ്ങളെ നിന്റെ സ്വർഗ്ഗം പ്രാപിക്കാനാവുന്ന സുകൃതവാൻമാരാക്കേണമേ. ദുനിയാവിലെ പരീക്ഷണങ്ങളെ നിസ്സാരമാക്കുന്ന ദൃഢമനസ് ഞങ്ങൾക്ക് നീ നൽകേണമേ. അല്ലാഹുവേ നീ ഞങ്ങളെ ജീവിപ്പിക്കുന്നേടത്തോളംകാലം ഞങ്ങൾക്ക് നീ കാഴ്ചയും ആരോഗ്യവും കേൾവിയും നൽകുകയും അവയെ ഞങ്ങളുടെ അനന്തരമാക്കുകയും ചെയ്യേണമേ. ഞങ്ങളെ അക്രമിച്ചവരോട് നീ പ്രതികാരം ചെയ്യേണമേ, ഞങ്ങളോട് ശത്രുതകാണിക്കുന്ന വർക്കെതിരെ ഞങ്ങളെ നീ സഹായിക്കേണമേ. മതവിഷയത്തിൽ ഞങ്ങളെ നീ പരീക്ഷിക്കാതിരിക്കേണമേ. അല്ലാഹുവേ, ദുനിയാവിനെ ഞങ്ങളുടെ മുഖ്യ ചിന്തയോ വിജ്ഞാനത്തിന്റെ ഉദ്ദ്യേശ്യമോ ആക്കരുതേ. ഞങ്ങളോട് കാരുണ കാണിക്കാത്തവർക്ക് ഞങ്ങളുടെമേൽ ആധിപത്യം നൽകരുതേ. (തിർമുദി)
4. അബൂ സഈദില്‍ ഖുദ്രിയ്യ്(റ) നബി(സ) പറയുന്നത് നിവേദനം ചെയ്യുന്നു. നല്ല സ്വപ്‌ന ദര്‍ശനങ്ങള്‍ അല്ലാഹുവില്‍ നിന്നാകുന്നു. അല്ലാഹുവിനെ സ്തുതിക്കുക. അത് മറ്റുള്ളവരോട് പറയാം. ചീത്ത സ്വപ്‌ന ദര്‍ശനങ്ങള്‍ പിശാചില്‍ നിന്നാകുന്നു. കാവലിനെ തേടിക്കൊള്ളട്ടെ. അത് ആരോടും പറയരുത്. അത് അവന് യാതൊരു ഉപദ്രവവും ചെയ്യുന്നതല്ല.
5. ജാബിര്‍(റ) നിവേദനം ചെയ്യുന്നു. നബി(സ) പറഞ്ഞു. വെറുക്കുന്ന വല്ല സ്വപ്‌നവും ആരെങ്കിലും കണ്ടാല്‍ ഇടത് വശത്തേക്ക് മൂന്ന് പ്രാവശ്യവും തുപ്പുകയും പിശാചില്‍ നിന്നും അല്ലാഹുവിനോട് കാവല്‍ തേടുകയും ചെയ്യട്ടെ. തിരിഞ്ഞ് കിടക്കുകയും ചെയ്യട്ടെ