• സത്യവിശ്വാസികളോട് സവിനയ സമീപനങ്ങള്‍ സ്വീകരിക്കുക • അങ്ങ് ഒരു പരുഷ സ്വഭാവിയും കഠിന ഹൃദയനുമായിരുന്നെങ്കില്‍ അവര്‍ താങ്കളുടെ ചുറ്റു നിന്നും പിരിഞ്ഞു പോയേനെ.
1. അദിയ്യ് ബനു ഹാതിം നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു. നബി തങ്ങള്‍ നരകത്തെ കുറിച്ച് പറഞ്ഞു. പിന്നെ കാവല്‍ തേടി. എന്നിട്ട് തിരിഞ്ഞു കളഞ്ഞു. പിന്നെ പറഞ്ഞു. ഒരു കാരക്ക കഷ്ണം കൊണ്ടെങ്കിലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കുക. അതിനു പറ്റിയില്ലെങ്കില്‍ നല്ല സംസാരം കൊണ്ട്.
2. അബൂ ഹുറൈറ(റ) നിവേദനം ചെയ്യുന്നു. നബി(സ) പറഞ്ഞു. ഓരോ കെണുപ്പുകളുടെ മേലും സ്വദഖയുണ്ട്. ഓരോ ദിവസവും രണ്ടു പേര്‍ക്കിടയില്‍ നീതി പുലര്‍ത്തുന്നത് സ്വദഖയാണ്. മറ്റൊരാളെ വാഹനത്തില്‍ കയറാന്‍ സഹായിക്കുന്നതും ചരക്ക് കയറ്റാന്‍ സഹായിക്കുന്നതും നല്ല സംസാരവും സ്വദഖയാണ്. നിസ്‌ക്കാരത്തിലേക്ക് പോകുന്ന ഓരോ ചവിട്ടടിയും സ്വദഖയാണ്. വഴിയിലെ ബുദ്ധിമുട്ട് നീക്കം ചെയ്യലും സ്വദഖയാണ്.
3. അബൂദര്‍റ്(റ) നിവേദനം ചെയ്യുന്നു. നബിﷺ എന്നോട് പറഞ്ഞു. നല്ല കാര്യങ്ങളില്‍ ഒന്നിനെയും നിസാരമാക്കരുത്. തന്റെ സഹോദരനെ മുഖ പ്രസന്നതയോടെ കണ്ട് മുട്ടല്‍ പോലും.