1. ആയിശ(റ)വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: നബി(സ)പറഞ്ഞു: നിങ്ങൾ ഭക്ഷണം കഴിക്കാൻ ആരംഭിക്കുമ്പോൾ അല്ലാഹുവിന്റെ നാമം പറയണം. തുടക്കത്തിൽ ബിസ്മി ചൊല്ലാൻ മറന്നാൽ (ബിസ്മില്ലാഹി അവവ്വലുഹു വ ആഖിറുഹു)ആദ്യത്തിലും അവസാനത്തിലും അല്ലാഹുവിന്റെ നാമത്തിൽ എന്ന് പറയുകയും ചെയ്യുക. (അബൂദാവൂദ്, ദിർമുദി)
2. അബൂ ഹുറൈറ(റ) നിവേദനം ചെയ്യുന്നു. നബിﷺ പറഞ്ഞു. നിങ്ങള്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ വിരലുകള്‍ ഈമ്പണം. നിശ്ചയം ഏതിലാണ് ബറകത് ഉള്ളതെന്ന് അറിയില്ലല്ലോ
3. സലമത്ത്(റ) നിന്ന് നിവേദനം: പ്രവാചകﷺ സന്നിധയിൽ വെച്ച് ഒരാൾ ഇടത് കൈകൊണ്ട് ഭക്ഷിച്ചു. അവിടുന്ന് കൽപിച്ചു: വലത് കൈകൊണ്ട് ഭക്ഷിക്കുക. അയാൾ പറഞ്ഞു: എനിക്കതിന് കഴിയില്ല. നബിﷺ പ്രാർത്ഥിച്ചു. എന്നാൽ നിനക്കതിന് കഴിയാതിരിക്കട്ടെ!.അഹന്ത മാത്രമായിരുന്നു അവനെ തടഞ്ഞത്. പിന്നീടയാൾക്ക് തന്റെ കൈ വായിലേക്കുയർത്താൻ സാധിച്ചിട്ടില്ല. (മുസ്‌ലിം)
4. അബൂ ഉമാമ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു, നബിﷺതങ്ങളുടെ സുപ്ര ഉയർത്തിയാൽ ഞങ്ങളുടെ രക്ഷിതാവേ, ഒരിക്കലും ഞങ്ങൾക്ക് മതിവരാത്തതും, ഒഴിവാക്കാൻ പറ്റാത്തതുമായ രൂപത്തിൽ അനുഗ്രഹീതവും വിശിഷ്ഠവുമായ ധാരാളം സ്തുതികൾ നിനക്കാണ് എന്ന് പറഞ്ഞിരുന്നു. (ബുഖാരി)
5. മുആദ് ബ്‌നു അനസ്(റ) നിവേദനം ചെയ്യുന്നു. നബിﷺ പറഞ്ഞു. നിങ്ങള്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞു പറഞ്ഞാല്‍..അല്‍ഹംദുലില്ലാഹി.......( എന്‍റെ യാതൊരു കഴിവോ ശക്തിയോ കൂടാതെ എനിക്ക് ഇത് (ഈ ഭക്ഷണം) സംഭരിച്ച് തരുകയും എന്നെ ഇത് ഭക്ഷിപ്പിക്കുകയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും.) അവന്റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടും
6. അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹംപറഞ്ഞു. നബിﷺ ഒരിക്കലും ഭക്ഷണത്തെ കുറ്റപ്പെടുത്താറുണ്ടാ യിരുന്നില്ല.അദ്ദേഹത്തിനിഷ്ടമായാൽ ഭക്ഷിക്കും, അല്ലെങ്കിൽ കഴിക്കാതിരിക്കും (മുത്തഫഖുൻ അലൈഹി)
7. വഹ്ഷി ബനു ഹർബിൽ നിന്ന് നിവേദനം: നബിﷺയുടെ സഹാബികൾ അദ്ദേഹത്തോട് പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, ഞങ്ങൾ ഭക്ഷണം കഴിക്കുന്നുവെങ്കിലും വയർ നിറയുന്നില്ലല്ലോ, അപ്പോൾ അദ്ദേഹം ചോദിച്ചു, നിങ്ങൾ ഓരോരുത്തരായിട്ടാണോ ഭക്ഷിക്കാറുള്ളത്. അവർ പറഞ്ഞു. അതെ. അപ്പോൾ അദ്ദേഹം പറഞ്ഞു: എന്നാൽ നിങ്ങൾ ഒരുമിച്ച് സംഘമായി ഭക്ഷിക്കുകയും ബിസ്മി ചൊല്ലുകയും ചെയ്യുക, അപ്പോൾ അല്ലാഹു അനുഗ്രഹം ചൊരിയുന്നതാണ്. (അബൂദാവൂദ്)
8. ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. നബി(സ) പറഞ്ഞു. ഒട്ടകം കുടിക്കുമ്പോലെ നിങ്ങള്‍ ഒറ്റയടിക്ക് കുടിക്കരുത്. രണ്ടോ മൂന്നോ ആയി കുടിക്കുക. കുടിക്കുമ്പോള്‍ ബിസ്മി ചൊല്ലുക. കഴിഞ്ഞാല്‍ അല്‍ഹംദുലില്ലാഹ് പറയുക.