• ഏതൊരു ദേഹവും മരണത്തെ രുചിച്ചു നോക്കും. അന്ത്യനാളില്‍ നിങ്ങള്‍ക്ക് കൂലി പൂര്‍ണമായി നല്‍കപ്പെടുന്നതാണ്. ആരൊരാള്‍ അന്ന് നരകത്തില്‍ നിന്ന് ദൂരീകരിക്കപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവന്‍ വിജയിക്കുക തന്നെ ചെയ്തു. കബളിപ്പിക്കുന്ന ഒരു വിഭവം മാത്രമേ്രത ഭൗതിക ജീവിതം.
1. ഇബ്‌നു ഉമർ(റ)നിവേദനം: നബി(സ)എന്റെ ചുമലിൽ കൈവെച്ച് പറയുകയുണ്ടായി: നീ ദുനിയാവിൽ ഒരു യാത്രക്കാരനെപ്പോലെയോ അപരിചിതനെപ്പോലെയോ കഴിച്ച് കൂട്ടുക. ഇബ്‌നു ഉമർ(റ) പറയുമായിരുന്നു: നീ നേരം പുലർന്നാൽ വൈകുന്നേരം പ്രതീക്ഷിക്കരുത്. വൈകുന്നേരമായാൽ പ്രഭാതം പ്രതീക്ഷിക്കരുത്. ആരോഗ്യമുള്ളപ്പോൾ അനാരോഗ്യമുള്ള സമയത്തേക്ക് നീ കരുതി വെക്കുക. ജീവിത കാലത്ത് തന്നെ മരണ ത്തിന് വേണ്ടി നീ തയ്യാറെടുക്കുക. (ബുഖാരി)
2. ഇബ്‌നു മസ്ഊദ്(റ)നിവേദനം: നബി(സ)ചതുരത്തിൽ ഒരു വരവരക്കുകയും പിന്നീട് അതിനു മദ്ധ്യത്തിൽ കൂടി ചതുരത്തിന്റെ വെളിയിൽ നിന്ന് ഒരു വര വരക്കുകയും ചെയ്തു. പിന്നീട് മദ്ധ്യത്തിലുള്ള വരയിലേക്ക് അരികിൽ നിന്ന് ചെറു വരകൾ വരക്കുകയും ഇങ്ങനെ പറയുകയുംചെയ്തു: ഇതാകുന്നു മനുഷ്യൻ, ചുറ്റും വലയം ചെയ്ത ചതുരം അയാളുടെ ആയുസ്, പുറത്തേക്ക് നില്ക്കുന്ന ഈ വരകൾ അയാളുടെ മോഹങ്ങൾ അതിനു കുറുകയുള്ളവ അയാൾക്ക് വരുന്ന ആപത്തു കൾ ചിലതിൽ നിന്ന് അയാൾ രക്ഷപ്പെട്ടാൽ മറ്റ് ചിലതിൽ അയാൾ വീഴുന്നു.(ബുഖാരി)
3. ഉബയ്യ് ബ്‌നു കഅ്ബ് നിവേദനം ചെയ്യുന്നു. അദ്ദേഹം പറയുന്നു. രാത്രിയുടെ മൂന്നില്‍ രണ്ടു ഭാഗം കഴിഞ്ഞാല്‍ നബിﷺ തങ്ങള്‍ എണീക്കുമായിരുന്നു. എന്നിട്ട് പറയും. ഓ ജനങ്ങളേ, അല്ലാഹുവിനെ ഓര്‍ക്കുക. ഒന്നാമത്തെ ഊത്ത് ഇതാ എത്തിക്കഴിഞ്ഞു. തുടര്‍ന്ന് രണ്ടാമത്തെ ഊത്തും. മരണം അതിന്റെ എല്ലാ ഭയാനകതയും വന്നു കഴിഞ്ഞു. ഉബയ്യ് (റ) ചോദിച്ചു. നബിയേ, അങ്ങയുടെ മേല്‍ സ്വലാത്ത് അധികരിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. എന്റെ പ്രാര്‍ത്ഥനയില്‍ അങ്ങേക്കുള്ള സ്വലാത്ത് എത്രയാക്കണം? നബി പറഞ്ഞു. നീ ഉദ്ദേശിക്കുന്നത്ര. നാലില്‍ ഒരു ഭാഗം? നീ ഉദ്ദേശിച്ചത്ര, കൂട്ടിയാല്‍ നിനക്ക് നല്ലത്. ഉബയ്യ്: പകുതി? നബി: നീ ഉദ്ദേശിച്ചത്ര, കൂട്ടിയാല്‍ നിനക്ക് നല്ലത്. ഉബയ്യ്: മൂന്നില്‍ രണ്ടു ഭാഗം.(മുക്കാല്‍ ഭാഗം)?. നബി: നീ ഉദ്ദേശിച്ചത്ര, കൂട്ടിയാല്‍ നിനക്ക് നല്ലത്. ഞാന്‍ പറഞ്ഞു. ഞാന്‍ മുഴുവനായി അങ്ങേക്ക് സ്വലാത്ത് ചൊല്ലാം. നബി: എന്നാല്‍ നിന്റെ മുഷിപ്പ് ദൂരീകരിക്കപ്പെട്ടു. പാപങ്ങള്‍ പൊറുത്തുതരും.
4. അനസ്(റ) നിവേദനം ചെയ്യുന്നു. നബിﷺ പറഞ്ഞിരിക്കുന്നു. എന്തെങ്കിലും ആപത്ത് വന്നാല്‍ നിങ്ങള്‍ മരണത്തെ കൊതിക്കരുത്. മരണം അനിവാര്യമാണെങ്കില്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുക. ജീവിതം ഖൈറാകുന്ന കാലത്തോളം എന്നെ നീ ജീവിപ്പിക്കേണമേ. മരണമാണ് ഖൈറെങ്കില്‍ മരിപ്പിക്കേണമേ..