അല്ലാഹുവിനെ ഭയപ്പെട്ട് കരയുന്നതിന്റെയും കണ്ടുമുട്ടാന്‍ കൊതിക്കുന്നതിന്റെയും ശ്രേഷ്ടത

 


• അവര്‍ കരഞ്ഞുകൊണ്ട് മുഖം കുത്തി വീഴുകയും അതവര്‍ക്ക് വിനയം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.


• അപ്പോള്‍ ഈ വാര്‍ത്തയെപ്പറ്റി നിങ്ങള്‍ അത്ഭുതപ്പെടുത്തുകയും നിങ്ങള്‍ ചിരിച്ചുകൊണ്ടിരിക്കുകയും കരയാതിരിക്കുകയുമാണോ


1. ഇബ്‌നുമസ്ഊദ്(റ) നബിﷺ എന്നോട് പറയുകയുണ്ടായി: എനിക്ക് നീ ഖുർആൻ ഓതി കേൾപ്പിക്കുക. ഞാൻ പറഞ്ഞു: പ്രവാചകരേ ഞാൻ അങ്ങേക്ക് ഓതി കേൾപ്പിക്കുകയോ അങ്ങേക്കല്ലേ ഖുർആൻ അവതരി പ്പിക്ക പ്പെട്ടിട്ടുള്ളത്? അവിടുന്ന് അരുളി: മറ്റൊരാളിൽ നിന്നത് ഓതികേൾക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു. ഞാൻ സൂറത്ത് നിസാഅ് ഓതാൻ തുടങ്ങി. അങ്ങനെ 41 ാമത്തെ ആയത്തായ (എല്ലാ ഓരൊ സമുദായത്തിൽ നിന്നും ഓരൊ സാക്ഷിയെ ഞാൻ കൊണ്ടുവരികയും ഇക്കൂട്ടർകെതിരായി നിന്നെ ഞാൻ സാക്ഷിയായി കൊണ്ടുവരികയും ചെയ്താൽ എന്തായിരിക്കും അവസ്ഥ) ഈ ആയത്തെത്തിയ പ്പോൾ നബി(സ)തിരുമേനി പറഞ്ഞു: ഇപ്പോൾ നിറുത്തൂ ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ അവിടുത്തെ ഇരു കണ്ണുകളും അശ്രുകണങ്ങൾ ഒഴുക്കുകയായിരുന്നു. (മുത്തഫഖുൻ അലൈഹി)

2. അബൂഹൂറൈറ(റ) നിന്ന് നിവേദനം നബി(സ)പറയുകയുണ്ടായി. കറന്നെടുത്ത പാൽ അകിട്ടിലേക്ക് പോകുന്നത് വരെ അല്ലാഹുവിനെ ഭയപ്പെട്ട് കരഞ്ഞവൻ നരകത്തിൽ പ്രവേശിക്കുകയില്ല. അല്ലാഹുവിന്റെ മാർഗ്ഗ ത്തിലെ പൊടിയും നരകത്തിലെ പുകയും ഒരുമിച്ച് കൂടുകയില്ല.(തുർമുദി ഹസനും സ്വഹീഹുമാണെന്ന് പറയുകയും ചെയ്തു.)

3. അബൂഹൂറൈറ(റ)നിന്ന് നിവേദനം: നബി(സ)പറഞ്ഞു: അല്ലാഹുവിന്റേതല്ലാത്ത വേറൊരു തണലുമില്ലാത്ത ഒരു ദിവസം അവൻ ഏഴ് വിഭാഗക്കാർക്ക് തന്റെ തണലിട്ടുകൊടുക്കുന്നതാണ്. നീതിമാനായ ഭരണാ ധികാരി, അല്ലാഹുവിന് ഇബാദത്ത് ചെയ്ത്‌കൊണ്ട് വളർന്ന യുവാവ്, ഹൃദയം പള്ളിയുമായി ബന്ധപ്പെട്ടു കഴിയുന്ന മനുഷ്യൻ, അല്ലാഹുവിന്റെ മാർഗത്തിൽ സ്‌നേഹിതൻമാരായ രാളുകൾ അതായത് അല്ലാഹുവിന്റെ പേരിൽ അവർ ഒത്തു കൂടുന്നു. അല്ലാഹുവിന്റെ പേരിൽ തന്നെ അവർ വേർപിരിയുന്നു. സൗന്ദര്യവതിയും കുലീനയുമായ ഒരുയുവതി വിളിച്ചപ്പോൾ ഞാൻ അല്ലാഹുവിനെ ഭയപ്പെടുന്നു എന്ന് പറഞ്ഞ് പിൻമാറിയവൻ. വലതുകൈ ചിലവഴിക്കുന്നത് ഇടത്‌കൈ അറിയാത്ത വിധം ധർമ്മം ചെയ്തത് ഗോപ്യമാക്കിയവൻ. ഏകാന്തനായി അല്ലാഹുവിനെ ഓർത്ത് ഇരു നേത്രങ്ങളിൽ നിന്നും കണ്ണുനീർപൊഴിച്ചവൻ. (മുത്തഫഖുൻ അലൈഹി)

4. അനസ് (റ) നിവേദനം ചെയ്യുന്നു. നബിയുടെ വഫാതിനു ശേഷം അബൂബക്കര്‍(റ) ഉമര്‍ (റ)നോട് പറഞ്ഞു. നബി സന്ദര്‍ശിക്കാറുള്ള പോലെ ഉമ്മു അയ്മനെ നമുക്കും സന്ദര്‍ശിക്കാം. അവിടെ ചെന്നപ്പോള്‍ അവര്‍ കരഞ്ഞു. എന്തിനാണ് കരയുന്നത് ? അല്ലാഹുവിന്റെയടുക്കല്‍ നബിക്ക് ഖൈറ് അല്ലേയുള്ളു? . അവര്‍ പറഞ്ഞു. അതെനിക്ക് അറിയാഞ്ഞിട്ടല്ല. പക്ഷേ, വഹ് യ് നിന്നതു കൊണ്ടാണ് ഞാന്‍ കരഞ്ഞത്. അത്‌കേട്ട് അവര്‍രണ്ടു പേരും കരയാന്‍ തുടങ്ങി.

5. ഇബ്‌നു ഉമർ(റ) നിവേദനം: നബി(സ)രോഗം മൂർഛിച്ച് ഗുരുതരാവസ്ഥയിലെത്തിയപ്പോൾ അവിടുന്ന് പറഞ്ഞു: അബൂ ബക്കറിനോട്(റ) ജനങ്ങൾക്ക് ഇമാമായി നിന്നു നമസ്‌കരിക്കാൻ പറയൂ അപ്പോൾ ആയിശാ(റ) പറഞ്ഞു അബൂബക്കർ(റ) വളരെ ലോലഹൃദയനണ്ടാണ് ഖുർആൻ പാരായണം ചെയ്യുമ്പോൾ അധികമായി കരഞ്ഞുകൊണ്ടിരിക്കും. അപ്പോഴും പ്രവാചകൻﷺ ആവർത്തിച്ചു: അദ്ദേഹത്തോട് തന്നെ നമസ്‌കരിക്കാൻ കൽപന നൽകൂ. മറ്റൊരു റിപ്പോർട്ടിലുള്ളത് ആയിശാ(റ)പറഞ്ഞത് പ്രവാചകരേ താങ്കളുടെ സ്ഥാനത്ത് അബൂബക്കർ നിന്നാൽ കരച്ചിൽകൊണ്ട് ജനങ്ങൾക്കൊന്നും കേൾക്കില്ലെന്നാണ് എന്റെ അഭിപ്രായം എന്നാണ്.(മുത്തഫഖുൻഅ ലൈഹി) മറ്റൊരു നിവേദനത്തില്‍ കാണാം. ആയിശ ബീവി പറഞ്ഞു. അബൂബക്കര്‍ നിങ്ങളുടെ സ്ഥാനത്ത് നിന്നാല്‍ കരച്ചില്‍കൊണ്ട് ജനങ്ങള്‍ക്ക് ഒന്നും കേള്‍ക്കുകയില്ല

6. അബൂ ഉമാമ അൽ ബാഹിലി(റ)നിവേദനം: നബി (സ)പറഞ്ഞു: രണ്ട് തുള്ളികളേക്കാളും രണ്ട് കാൽപാടുകളേക്കാളും അല്ലാഹുവിന് ഏറെ പ്രിയമുള്ള മറ്റൊന്നില്ല. ഒന്ന് അല്ലാഹുവിനെ ഭയന്ന് കൊണ്ടുണ്ടാകുന്ന കണ്ണു നീ ർതുള്ളിയാണ്. രണ്ട് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചിന്തപ്പെടുന്ന രക്ത തുള്ളിയാണ്. രണ്ടു കാൽപാടുകൾ എന്നാൽ ഒന്ന് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ പുറപ്പെടുമ്പോഴുളളത്. രണ്ട് ഫർള്ളായ ഒരു കാര്യം നിർവ്വഹിക്കാൻ (നമസ്‌കാരം) പുറപ്പെടുമ്പോഴുള്ളത്. (തുർമുദി)

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad