അല്ലാഹുവിലുള്ള പ്രത്യാശ

 


• പറയുക, സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചു പോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തുതരുന്നവനാണ്.


• എന്റെ കാരുണ്യമാവട്ടെ സര്‍വ്വവസ്തുക്കളെയും ഉള്‍ക്കൊള്ളുന്നതായിരിക്കും.

1. ഉബാദത്ബിന്‍ സ്വാമിത്(റ) നിവേദനം നബിﷺ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും അവൻ ഏകനും പങ്കുകാരില്ലാത്തവനുമാണെന്നും മുഹമ്മദ്ﷺ അവന്റെ ദാസനും ദൂതനുമാണെന്നും ഈസാ(അ)യും അവന്റെ ദാസനും ദൂതനുമാണെന്നും മർയമിലേക്ക് അവൻ ഇട്ടുകൊടുത്ത അവന്റെ വചനവും ആത്മാവും ആണെന്നും സ്വർഗവും നരകവും യാദാർത്ഥ്യമാണെന്നും ആരെങ്കിലും സാക്ഷ്യം വഹിക്കുകയാണെങ്കിൽ അവന്റെ പ്രവർത്തനത്തിനനുസരിച്ച് തീർച്ചയായും അവന് സ്വർഗത്തിൽ ഇടം നൽകപ്പെടും. (മുതഫഖുൻ അലൈഹി) മറ്റോരു നിവേദനത്തിലുണ്ട്. ശഹാദത് കലിമ ആരെങ്കിലും ഉച്ചരിച്ചാല്‍ നരകം അല്ലാഹു അവന് ഹറാമാക്കിയിരിക്കുന്നു.

2. അബൂദർ(റ) നിവേദനം നബിﷺ പറഞ്ഞു: അല്ലാഹു പറയുന്നു: ആരെങ്കിലും ഒരു നന്മ പ്രവർത്തിച്ചാൽ പത്തിരട്ടിയോ അതിൽ കൂടുതലോ അതിന് പ്രതിഫലം നൽകപ്പെടും ആരെങ്കിലും ഒരു തിന്മ പ്രവർത്തിച്ചാൽ തതുല്ല്യമായ ശിക്ഷയോ അതല്ലെങ്കിൽ ഞാൻ പൊറുത്തുകൊടുക്കുകയോ ചെയ്യും. ഒരാൾ എന്നിലേക്ക് ഒരുചാൺ അടുത്താൽ ഞാൻ അവനിലേക്ക് ഒരു മുഴം അടുക്കുകയും, ഒരാൾ എന്നിലേക്ക ഒരുമുഴം അടുത്താൽ ഞാൻ അവന്റെ അടുക്കലേക്ക് ഒരു മാറ് അടുക്കും, ഒരാൾ എന്നിലേക്ക് നടന്നെത്തിയാൽ ഞാൻ അവനിലേക്ക് ഓടിയെത്തും ഭൂഗോളം നിറയെ പാപവുമായി എന്നെ ഒരാൾ സമീപി ച്ചാൽ അയാൾ ശിർക്ക് ചെയ്തിട്ടില്ലെ ങ്കിൽ അത്രതന്നെ പാപമോചനവുമായി ഞാൻ അയാളെയും സമീപിക്കും. (മുസ്‌ലിം)

3. ജാബിര്‍ (റ)വില്‍ നിന്നും നിവേദനം. നബിയുടെ അടുക്കല്‍ ഒരാള്‍ വന്നു ചോദിച്ചു. നബിയേ, സ്വര്‍ഗം നിര്‍ബന്ധമാക്കുന്ന രണ്ട് കാര്യങ്ങള്‍ ഏതാണ്. അല്ലാഹുവിനെ കൊണ്ട് പങ്ക് ചേര്‍ക്കാതെ മരിച്ചാല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. പങ്ക് ചേര്‍ത്ത് മരണപ്പെട്ടാല്‍ നരകത്തില്‍ പ്രവേശിക്കും.

4 .അനസ്(റ) നിവേദനം: നബി(സ) യുടെ പുറകിൽ ഒട്ടകപ്പുറത്തായി സഞ്ചരിച്ചിരുന്ന മുആദിനെ നബി(സ) വിളിച്ചു: മുആദേ,അദ്ദേഹം പറഞ്ഞു: ഞാനിതാ അങ്ങയുടെ വിളിക്കുത്തരം നൽകിയിരിക്കുന്നു. വീണ്ടുംഅവിടു ന്ന് വിളിച്ചു: മുആദേ, അദ്ദേഹം പറഞ്ഞു ഞാനിതാ അങ്ങയുടെ വിളിക്കുത്തരം നൽകിയിരിക്കുന്നു. വീണ്ടും അവിടുന്ന് വിളിച്ചു: മുആദേ, അദ്ദേഹം പറഞ്ഞു: ഞാനിതാ അങ്ങയുടെ വിളിക്കുത്തരം നൽകിയിരിക്കുന്നു.ഇങ്ങ നെ മൂന്ന് പ്രാവശ്യം നബി(സ) ആവർത്തിച്ചു, എന്നിട്ട് ഇങ്ങനെ പറഞ്ഞു: ഏതൊരു ദാസനും അല്ലാഹു അല്ലാതെ ആരാധനക്കർഹനില്ലെന്നും മുഹമ്മദ്(സ) അവന്റെ ദാസനും ദുതനുമാണെന്നും ഹൃദയത്തിൽ നിന്നും ,ആ ത്മാർ ത്ഥമായി സാക്ഷ്യം വഹിക്കുകയാണെങ്കിൽ തീർച്ചയായും അയാളെ സ്വർഗത്തിൽ പ്രവേശിപ്പിക്കാതിരിക്കില്ല. മുആദ്(റ) പറഞ്ഞു: എങ്കിൽ ഞാനിത് ജനങ്ങളോട് പറയട്ടെ, അവർക്ക് സന്തോഷമുണ്ടാകുമല്ലോ? അവിടു ന്ന് പറഞ്ഞു: അവരോട് അത് പറഞ്ഞാൽ അത് മാത്രം അവലംമാക്കിയേക്കും. (അറിവ് മറച്ച് വെച്ചാൽ കുറ്റമാകുമോ) എന്ന കുറ്റമനസ്സോടെയാണ് മരണ സന്ദർഭത്തിൽ മുആദ്(റ) ഇത് പറഞ്ഞത്. (മുതഫഖുൻ അലൈഹി)


5. അബൂഹുറൈറ(റ)വില്‍ നിന്നും നിവേദനം. നബി(സ) പറയുന്നതായി ഞാന്‍ കേട്ടു. അല്ലാഹു കാരുണ്യത്തെ നൂറു ഭാഗമാക്കി. 99 ഭാഗവും അല്ലാഹുവിന്റെ അടുക്കല്‍ തടഞ്ഞു വെച്ചു. ഒരു ഭാഗം മാത്രം ഭൂമിയിലിറക്കി. ആ ഭാഗം കൊണ്ട് സൃഷ്ടികള്‍ പരസ്പരം കരുണ കാണിക്കുന്നു. മൃഗം തന്റെ കുളമ്പ് കുട്ടിയുടേ മേല്‍ പതിക്കുമെന്ന് കരുതി കാല്‍ പൊന്തിക്കുന്നത് പോലും.

6. അബ്ദുല്ലാഹി ബ്‌നു അംറുബ്‌നു ആസ്വ് (റ)വില്‍ നിന്നും നിവേദനം. ഇബ്‌റാഹീം നബിയെപ്പറ്റി അല്ലാഹു പറയുന്നത് നബി ഓതി. ' രക്ഷിതാവേ, അവ(ബിംബങ്ങള്‍) നിരവധി മനുഷ്യരെ വഴി തെറ്റിച്ചിട്ടുണ്ട്. എന്നെ ആരെങ്കിലും അനുധാവനം ചെയ്യുന്നുവോ അവര്‍ എന്റെ ഗണത്തിലാണ്.' ഈസാ നബി പറഞ്ഞു. ' നീ അവരെ ശിക്ഷിക്കുകയാണെങ്കില്‍ അവര്‍ നിന്റെ അടിമകള്‍ തന്നെയാണല്ലോ. പൊറുത്തു കൊടുക്കുന്നവെങ്കിലോ നിശ്ചയം നീ പ്രതാപ ശാലിയും യുക്തിമാനുമാകുന്നു.' എന്നിട്ട് കൈകള്‍ ഉയര്‍ത്തി പറഞ്ഞു. അല്ലാഹവേ എന്റെസമുദായം, എന്റെ സമുദായം. മുത്തുനബി കരഞ്ഞു. അല്ലാഹു പറഞ്ഞു, ജിബ്രീലേ, നബിയുടെ അടുക്കല്‍ചെല്ലുക. അല്ലാഹു എല്ലാം അറിയുന്നവനാണ്. എന്തിനാണ് കരഞ്ഞതെന്ന് ചോദിക്കുക. ജിബ്രീല്‍ നബിയുടെ അടുക്കല്‍ വന്ന് വിവരം അന്വേഷിച്ചു. നബി പറഞ്ഞു കൊടുത്തു. അല്ലാഹു പറഞ്ഞു. ' നബിയുടെ അടുക്കേലക്ക് ചെല്ലുക. അങ്ങയുടെ സമുദായത്തെ നാം തൃപ്തിപ്പെട്ടിരിക്കുന്നു. ദോഷകരമായത് ചെയ്യില്ല

7. അബൂ മൂസാ(റ) നിവേദനം, നബിﷺ പറഞ്ഞു: തീർച്ചയായും പകലിൽ പാപം ചെയ്തവന്റെ പശ്ചാതാപം സ്വീകരിക്കുന്നതിന് അല്ലാഹു രാത്രി തന്റെ കരങ്ങൾ നീട്ടുന്നു. രാത്രിയിൽ പാപം ചെയ്തവന്റെ പശ്ചാതാപം സ്വീകരിക്കാനായി പകലിലും അവൻ കൈ നീട്ടുന്നു.സൂര്യൻ പടിഞ്ഞാറിൽ നിന്ന് ഉദിക്കുന്നത് വരെ ഈ നില തുടരുന്നതാണ്. (മുസ്‌ലിം)

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad