കോഴിക്കോട്: ഇസ്ലാമിക എജുക്കേഷണല്‍ ബോര്‍ഡ് അഥവാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഈ വര്‍ഷം 2021 ഏപ്രില്‍ 3,4 തിയതികളില്‍ 5,7,10,12 ക്ലാസുകളിലായി നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷ് മീഡിയം, ഗള്‍ഫ് മദ്‌റസകളിലെ പരീക്ഷ റിസള്‍ട്ട് മുമ്പ് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ശൈഖുനാ കാന്തപുരം മുസ്ലിയാര്‍ ഫലപ്രഖ്യാപനം നടത്തി.
കേരളം, ആന്ധമാന്‍, ലക്ഷദ്വീപ്, തമിഴ്‌നാട് എന്നിവിടങ്ങളിലായി സുന്നി ബോര്‍ഡ് നടത്തിയ പരീക്ഷയില്‍ അഞ്ചാം തരത്തില്‍ 1520 കുട്ടികളും ഏഴാം തരത്തില്‍ 1383, പത്താം തരത്തില്‍ 582, പന്ത്രണ്ടാം തരത്തില്‍ 86 കുട്ടികളും എല്ലാ വിഷയത്തിലും എപ്ലസ് കരസ്ഥമാക്കി. കേരളത്തിലും കര്‍ണാടകയിലുമായി 17 കേന്ദ്രങ്ങളില്‍ 2500 വിദ്യാര്‍ത്ഥികള്‍ 3 ദിവസങ്ങളിലായാണ് മൂല്യ നിര്‍ണയം നടത്തിയത്.
സുന്നിബോര്‍ഡിന്റെ പരീക്ഷയില്‍ അഞ്ചാം ക്ലാസില്‍ 96.54 ശതമാനവും, ഏഴാം ക്ലാസില്‍ 98.35 ശതമാനവും പത്താം ക്ലാസില്‍ 99.2 ശതമാനവും പന്ത്രണ്ടാം ക്ലാസില്‍ 99.5 ശതമാനവും വിജയം നേടി.
ചടങ്ങില്‍ സയ്യിദ് അലിബാഫഖി തങ്ങള്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍കുമ്പോല്‍, ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, പ്രൊഫ.എകെ അബ്ദുല്‍ ഹമീദ്, സിപി സൈതലവി മാസ്റ്റര്‍ ചെങ്ങര എന്നിവര്‍ സംബന്ധിച്ചു.