സുജൂദ്

 


ഏഴാമത്തേത്

രണ്ട് സുജൂദ്

അരക്കെട്ടിനെ അവൻ്റെ രണ്ട് ചുമലിനേക്കാളും തലയേക്കാളും ഉയർത്തലോട് കൂടെ അവൻ്റെ രണ്ട് കാൽപാദങ്ങളിലെ വിരലിൻ്റെ പള്ളകളുടെയും, രണ്ട് മുൻകൈകളുടെ പളളയുടെയും, രണ്ട് കാൽമുട്ടിൻ്റെയും അൽപ്പഭാഗം, ഭാരം കൊടുത്ത് വെളിവാക്കി(വിവസ്ത്രനായി) അവൻ്റെ നെറ്റിയിൽ നിന്ന് അൽപവും താൻ താങ്ങി നിൽക്കുന്നതല്ലാത്തതിൽ വെച്ച് കൊണ്ട് എല്ലാ റക്അത്തുകളിലും രണ്ട് സുജൂദ് ചെയ്യലാണ് നിസ്ക്കാരത്തിൻ്റെ റുക്നുകളിൽ ഏഴാമത്തേത്.

ഹറാമാണെന്ന അറിവോട് കൂടെ മനപ്പൂർവ്വം മുഖമക്കന പോലോത്ത അവൻ്റെ ചലനം കൊണ്ട് ചലിക്കുന്ന താൻ താങ്ങി നിൽക്കുന്നതിൽ സുജൂദ് ചെയ്താൽ നിസ്ക്കാരം ബാത്വിലാകുന്നതാണ്. അറിവോടെയോ മനപ്പൂർവ്വമോ അല്ലെങ്കിൽ സുജൂദിനെ അവൻ മടക്കണം. ഒരാൾ ഒരു വസ്തുവിൻ്റെ മേൽ സുജൂദ് ചെയ്യുകയും ആ വസ്തു അവൻ്റെ നെറ്റിയിൽ ഒട്ടികയും ചെയ്താൽ. അവൻ്റെ സുജൂദ് സാധുവാകുന്നതാണ്. എന്നാൽ രണ്ടാം സുജൂദിന് വേണ്ടി അതിനെ നീക്കം ചെയ്യൽ നിർബന്ധമാണ്. ഒരാൾക്ക് ഒരു രോഗമുണ്ടാവുകയും അരക്കെട്ട് ഉയർത്തിക്കൊണ്ട് സുജൂദ് ചെയാൻ അത് കാരണമായി സാധിക്കാതെ വരികയും ചെയ്താൽ വിപരീത രീതിയിൽ സുജൂദ് ചെയ്യാവുന്നതാണ്. ഒരാളുടെ നെറ്റിയിൽ ഒരു മറയുണ്ടായാൽ (ഒരു കെട്ട് ഉണ്ടാവുന്നത് പോലെ) അവൻ്റെ സുജൂദ് സാധുവാകുന്നതല്ല. ആ കെട്ട് ഒരു മുറിവിന് വേണ്ടിയാവുകയും അതിനെ നീക്കം ചെയൽ ശക്തിയായ പ്രയാസമാവുകയും ചെയ്താൽ അവൻ്റെ സുജൂദ് സ്വഹീഹാകുന്നതാണ്.

രണ്ട് കാൽ വിരലുകൾക്ക് ഭാരം നൽകൽ നിർബന്ധമാവുകയില്ല, എങ്കിലും സുന്നത്താണ്. മൂക്ക് നിലത്ത് വെക്കൽ സുന്നത്താണ്. ഒരു ചാൺ വിടർത്തി രണ്ട് കാൽമുട്ടുകൾ ആദ്യം വെക്കൽ സുന്നത്താണ്. പിന്നെ അവൻ്റെ വിരലുകൾ പരത്തി ഖിബ് ലയിലേക്ക് കൂട്ടി വെച്ച് കൊണ്ട് രണ്ട് മുഴം കൈകൾ നിലത്ത് നിന്നും ഉയർത്തി രണ്ട് മുൻ കൈകളെ രണ്ട് ചുമലിന് നേരെ വെക്കണം. ശേഷം അവൻ്റെ നെറ്റിയും മൂക്കും ഒപ്പം വെക്കണം. ഇതേ പ്രകാരം തന്നെ അവൻ്റെ രണ്ട് കാൽപാദങ്ങളെ ഒരു ചാൺ അകറ്റി വിരലുകളെ ഖിബ് ലയിലേക്ക് മുന്നിടീച്ച് നാട്ടി വെക്കുക. സുജൂദിൻ്റെ സമയത്ത് അവൻ്റെ രണ്ട് കണ്ണുകൾ തുറന്ന് വെക്കൽ സുന്നത്താണ്. പറയപ്പെട്ട ക്രമത്തിനു വിരുദ്ധമായി പ്രവർത്തിക്കലും മൂക്ക് വെക്കാതിരിക്കലും കറാഹത്താണ്.

سُبْحٰان رَبِّيَ الْأعْلَى وَبِحَمْدِهِ

എന്ന് മൂന്ന് പ്രാവശ്യം പറയൽ സുന്നത്താണ്

സാരം…
(പരമോന്നതനായ എന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാൻ പ്രകീർത്തനം ചെയ്യുന്നു).
ഒറ്റക്ക് നിസ്ക്കരിക്കുന്നവനും ദീർഘിപ്പിക്കൽ തൃപ്പ് തിപ്പെട്ട ക്ലിപ്തമാക്കപ്പെട്ട മഅമൂമീങ്ങളുടെ ഇമാമിനും

اللَّهُمَّ لَكَ سَجَدْتُ وَبِكَ آمَنْتُ وَلَكَ أَسْلَمْتُ سَجَدَ وَجْهِي لِلَّذِي خَلَقَهُ وَصَوَّرَهُ وَشَقَّ سَمْعَهُ وَبَصَرَهُ تَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ
എന്ന ദിക്റിനെ അധികരിപ്പിക്കൽ സുന്നത്താണ്.

സുജൂദിൽ ദുആ അധികരിപ്പിക്കൽ സുന്നത്താണ്. സുജൂദിലെ ദുആ യിൽ ഹദീസിൽ വന്ന ദുആ:

اللهُمَّ إِنِّي أَعُوذُ بِرِضَاكَ مِنْ سَخَطِكَ، وَبِعَفوكَ مِنْ عُقُوبَتِكَ، وَأَعُوذُ بِكَ مِنْكَ، لَا أُحْصِي ثَنَاءً عَلَيْكَ، أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ اللَّهُمَّ اغْفِرْ لي ذَنْبِي كُلَّهُ دِقَّهُ وَجِلَّهُ، وَأَوَّلَهُ وَآخِرَهُ، وَعَلاَنِيَتَهُ وَسِرَّهُ

എട്ടാമത്തേത്

സുജൂദിൻ്റെ ഇടയിലുള്ള ഇരുത്തം

സുജൂദിൽ നിന്നുള്ള ഉയർച്ച കൊണ്ട് ജുലൂസ്(ഇരുത്തം) അല്ലാത്തത് ഉദ്ദേശിക്കാതിരിക്കുക .ഇഅ്തിദാലിനെയും ജുലൂസിനെയും ദീർഘിപ്പിക്കരുത്. കാരണം അവ രണ്ടും ചെറിയ രണ്ട് റുക്നുകളാണ്. ഇഅ്തിദാലിനെ പറയപ്പെട്ട ദിക്റിനേക്കാൾ ഒരു ഫാത്തിഹയുടെ കണക്ക് ദീർഘിപ്പിച്ചാൽ, ജുലൂസിനെ പറയപ്പെട്ട ദിക്റിനേക്കാൾ അത്തഹിയ്യാത്തിൻ്റെ ചുരുങ്ങിയ രൂപത്തിൻ്റെ കണക്ക് ദീർഘിപ്പിച്ചാൽ അവൻ്റെ നിസ്ക്കാരം ബാത്വിലാകുന്നതാണ്.

ഇസ്തിറാഹത്തിൻ്റെ ഇരുത്തത്തിലും ഒന്നാമത്തെ അത്തഹിയ്യാത്തിലുേ ജുലൂസിലും ഇഫ്തിറാശിൻ്റെ ഇരുത്തം സുന്നത്താണ്. ഇതേ പ്രകാരം തന്നെ അവസാന അത്തഹിയ്യാത്തിന് ശേഷം സഹ്വിൻ്റെ സുജൂദ് ഉണ്ടെങ്കിൽ അവസാനത്തെ അത്തഹിയ്യാത്തിലും ഇഫ്തിറാശിൻ്റെ ഇരുത്തം സുന്നത്താണ്. രണ്ട് കാൽമുട്ട്കളോട് അടുത്ത് അവൻ്റെ രണ്ട് തുടകളുടെ മേൽ രണ്ട് മുൻ കൈ കളെ വെച്ച് ഇടത്തേ കാൽപാദത്തിൻ്റെ പുറം ഭാഗം ഭൂമിയിൽ വെച്ച് അതിൻ്റെ ഞെരിയാണിയുടെ മേൽ ഇരിക്കുന്ന ഇരുത്തമാണ് ഇഫ്തി റാശിൻ്റെ ഇരുത്തം. ജുലൂസിൽ

رَبِّ اغْفِرْ لِي وَارْحَمْنِي وَاجْبُرْنِي وَارْفَعْنِي وَارْزُقْنِي وَاهْدِنِي وَعٰافِنِي
എന്ന് പറയണം.

സാരം…
(രക്ഷിതാവേ എന്റെ പാപങ്ങൾ പൊറുത്തു തരേണമേ, എന്നോട് കരുണ കാണിക്കേണമേ, എനിക്കുള്ള പോരായ്മകൾ പരിഹരിച്ച് തരേണമേ, എന്നെ ഉയർന്ന പദവിയിൽ എത്തിക്കേണമേ, എനിക്ക് ആഹാരം നൽകേണമേ, എന്നെ സാന്മാർഗത്തിലാക്കണം, എനിക്ക് ആരോഗ്യം നൽകണേ... )
തിലാവതിൻ്റെ സുജൂദില്ലാത്ത സുജൂദിൽ നിന്നുള്ള നിർത്തത്തിനിടയിൽ ഇസ്തിറാഹത്തിൻ്റെ ഇരുത്തം സുന്നത്താണ്. ഇരുത്തത്തിൽ നിന്നും സുജൂദിൽ നിന്നും ഉയരുമ്പോൾ രണ്ട് മുൻകൈകളുടെ പള്ളകളുടെ മേൽ അവലംബിക്കൽ സുന്നത്താണ്.

ഒമ്പതാമത്തേത്

അടങ്ങൽ

റുകൂഅ്, രണ്ട് സുജൂദ്, രണ്ട് സുജൂദിൻ്റെ ഇടയിലുള്ള ഇരുത്തം, ഇഅ്തിദാൽ എന്നിവയിൽ അവൻ്റെ അവയവങ്ങളെ പൂർണ്ണമായി അൽപ്പം അടക്കി നിർത്തലാണിത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad