സത്യവിശ്വാസികളായ സ്ത്രീപുരുഷന്മാരെ അവരനുവര്‍ത്തിക്കാത്ത കുറ്റത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നവര്‍ ആരോ അപവാദവും സ്പഷ്ടമായ പാപവും വഹിച്ചിരിക്കുകയാണവര്‍.
• അനാഥയെ അവഹേളിക്കുകയോ ചോദിച്ചുവരുന്നവനെ വിരട്ടിയോടിക്കുകയോ ചെയ്യരുത്
• സത്യവിശ്വാസികളോട് സവിനയ സമീപനങ്ങള്‍ സ്വീകരിക്കുക
1. അബൂഹുറൈറ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. നബി (സ) പറഞ്ഞു. തീര്‍ച്ചയായും അല്ലാഹു പറഞ്ഞിരിക്കുന്നു. ആരെങ്കിലും എന്റെ വലിയ്യിനോട് ശത്രുത വെച്ചാല്‍ അവനോട് ഞാന്‍ യുദ്ധം കൊണ്ട് പ്രഖ്യാപിച്ചിരിക്കുന്നു. എന്റെ അടിമ ഫര്‍ളല്ലാത്ത മറ്റൊരു കാര്യവും കൊണ്ട് എന്നിലേക്ക് അടുത്തിട്ടില്ല. സുന്നത്തായ കാര്യങ്ങള്‍ കൊണ്ട് ഞാന്‍ ഇഷ്ടപ്പെടുന്നത് വരെ എന്നിലേക്ക് അടുത്തുകൊണ്ടിരിക്കും. ഞാന്‍ അവനെ ഇഷ്ടപ്പെട്ടാല്‍ അവന്‍ കേള്‍ക്കുന്ന കേള്‍വി ഞാനാകും. അവന്‍ കാണുന്ന കണ്ണു ഞാനാകും. അവന്‍ പിടിക്കുന്ന കൈ ഞാനാകും. നടക്കുന്ന കാല്‍ ഞാനാകും. അവന്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാന്‍ നല്‍കും. കാവല്‍ തേടിയാല്‍ കാവല്‍ നല്‍കും. ഞാന്‍ എന്തെങ്കിലും കാര്യത്തില്‍ സംശയത്തിലാകുകയാണെങ്കില്‍ വിശ്വാസിയുടെ കാര്യത്തിലാണ്. അവന്‍ മരണത്തെ വെറുക്കുന്നു. ഞാന്‍ അവന്‍ ദോഷം വരലിനെ വെറുക്കുന്നു. (അല്ലാഹുവിന്റെ ദയയും സ്‌നേഹവുമാണ്)
2. സഹല്‍ ബ്‌നു സഅ്ദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. നബിﷺ പറഞ്ഞു. ഞാനും യതീമിനെ സംരക്ഷിക്കുന്നവനും സ്വര്‍ഗത്തില്‍ ഇപ്രകാരമാണ്. ചൂണ്ടുവിരലും നടുവിരലും ഉയര്‍ത്തിക്കാണിച്ചു. എന്നിട്ട് കുറച്ച് വിടര്‍ത്തി. (നബിയോട് കൂടെ സ്വര്‍ഗത്തില്‍ ഉണ്ടാകും. നബിമാരുടെ സ്ഥാനത്ത് ആരും എത്തുകയില്ല)
3. നബി പത്‌നി ആയിശ ബീവി പറയുന്നു. ഒരു സ്ത്രീ എന്റെയടുക്കല്‍ വന്നു. കൂടെ രണ്ട് പെണ്‍മക്കളുണ്ട്. എന്റടുത്ത് ഒരു കാരക്ക മാത്രമാണുണ്ടായിരുന്നത്. ഞാനതവര്‍ക്കു കൊടുത്തു. രണ്ടു ഭാഗമാക്കി മക്കള്‍ക്കു നല്‍കി. അവര്‍ ഒന്നും കഴിച്ചില്ല. അങ്ങനെ അവര്‍ പോയി. നബി വന്നപ്പോള്‍ ഞാന്‍ വിവരം പറഞ്ഞു. നബി പറഞ്ഞു. ആരെങ്കിലും എന്തെങ്കിലു കാര്യത്താല്‍ പെണ്‍കുട്ടിളെ കൊണ്ട് പരീക്ഷിക്കപ്പെട്ടാല്‍ എന്നിട്ട് നല്ലത് ചെയ്തു കൊടുക്കുകയും ചെയ്താല്‍ അവര്‍ നരകത്തില്‍ നിന്നുളള മറയായി മാറും
4. മുസ്അബ് ബ്‌നു സഅ്ദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റുള്ളവരേക്കാള്‍ ശ്രേഷ്ടതയുള്ളതായി സഅ്ദ്(റ) നു തോന്നിയപ്പോള്‍ നബി(സ) പറഞ്ഞു. നിങ്ങള്‍ക്ക് സഹായം ലഭിക്കുന്നതും ഭക്ഷണം ലഭിക്കുന്നതും ബലഹീനരെ കൊണ്ടാണ്.(അവരുടെ പ്രാര്‍ത്ഥനയും ബറകതും കൊണ്ടാണ്)