ഖിബ്ലക്ക് മുന്നിടൽ


നിസ്ക്കാരത്തിൻ്റെ അഞ്ചാമത്തെ ശർത്താണ് ഖിബ്ലയിലേക്ക് മുന്നിടൽ, അടുത്തുള്ളവൻ ഉറപ്പോട് കൂടെയും ദൂരെയുള്ളവൻ ധാരണയോട് കൂടെയും നെഞ്ച് കൊണ്ട് മുന്നിടണം. യാത്രയിലെ സുന്നത്ത് നിസ്കാരത്തിലും ഭയം ശക്തിയായ നിസ്ക്കാരത്തിലും ഖിബ്ലക്ക് മുന്നിടാൻ അശക്തനായവനും ഒഴികെ. അതേസമയം യാത്രക്കാരന് വാഹനം കയറിയും നടന്നും സുന്നത്ത് നിസ്ക്കാരം നിർവ്വഹിക്കാം. ദീർഘയാത്രയാവണെമെന്ന് നിബന്ധനയില്ല. വാഹനം കയറിയവന് ഖിബ് ലക്ക് മുന്നിടാനും അവൻ്റെ റുകൂഉം സുജൂദും പൂർത്തീകരിക്കാനും സൗകര്യമായാൽ അവനത് ചെയ്യൽ നിർബ്ബന്ധമാണ്. ഖിബ് ലയിലേക്കല്ലാതെ അവൻ വഴിയിൽ നിന്നും തെറ്റൽ ഹറാമാണ്. റുകൂഇനും സുജൂദിനു കൂടുതൽ താഴ്ന്നും അവൻ ആംഗ്യം കാണിക്കണം. നടന്നു നിസ്ക്കരിക്കുന്നവൻ റുകൂഉം സുജൂദും പൂർത്തീകരിക്കുകയും തക്ബീറത്തുൽ ഇഹ്റാമിലും റുകൂഇലും സുജൂദിലും ഖിബ് ലക്ക് മുന്നിടുകയും വേണം.

വാഹനം കയറിയ ഒരാൾ ഫർള് നിസ്ക്കരം അവൻ്റെ വാഹനം ഖിബ് ലക്ക് മുന്നിട്ട് നിർത്തി വാഹനത്തിൽ നിന്ന് റുകൂഉം സുജൂദും പൂർണ്ണമായും ചെയ്ത് നിസ്കരിച്ചാൽ അത് മതിയാകുന്നതാണ്. അവൻ്റെ വാഹനം സഞ്ചരിക്കുകയാണെങ്കിൽ പറ്റില്ല. കാരണം, വാഹനത്തിൻ്റെ മേൽ ത്വവാഫ് അനുവദനീയമാകും എന്ന അടിസ്ഥാനത്തിൽ അവൻ്റെ വാഹനത്തിൻ്റെ സഞ്ചാരം അവനിലേക്ക് ചേർക്കപ്പെടുന്നതാണ്. അപ്പോൾ അവനു സ്ഥിരതയില്ലാത്തതിനാൽ ആ നിസ്ക്കാരം സാധുവാകുന്നതല്ല. ദോഷകരമായ യാത്ര ചെയ്യുന്ന യാത്രിക്കന് സുന്നത്ത് നിന്ക്കാരത്തിൽ ഖിബ് ലയെ ഉപേക്ഷിക്കൽ അനുവദനീയമാകുന്നതല്ല. കപ്പിത്താനല്ലാത്ത കപ്പൽയാത്രികന് സുന്നത്ത് നിസ്ക്കാരത്തിൽ ഖിബ് ലക്ക് മുന്നിടൽ നിർബന്ധമാണ്. ഖിബ്ലയുടെ വിഷയത്തിൽ ഒരാൾ പരിഭ്രാന്തനാവുകയും സമയം ഇടുങ്ങുകയും ചെയ്താൽ അവൻ ഉദ്ദേശിക്കുന്ന ദിശയിലേക്ക് തിരിഞ്ഞ് നിസ്ക്കരിക്കണം. പിന്നീട് ഖളാഅ വീട്ടുകയും വേണം.

നിസ്ക്കാരം സാധുവാകുന്നതിന് നിസ്ക്കാരത്തിൻ്റെ ഫർളിയ്യത്തിനെ അറിയൽ നിബന്ധനയാണ്. നിസ്ക്കാരത്തിൻ്റെ സുന്നത്തുകളിൽ നിന്ന് ഫർളുകളെ വേർതിരിച്ചറിയുകയും വേണം. നിസ്ക്കാരത്തിൻ്റെ രൂപവും അറിയണം. എങ്കിലും എല്ലാം ഫർളാണെന്ന് വിശ്വസിച്ചാൽ നിസ്ക്കാരം സാധുവാകുന്നതാണ്. മറിച്ച് എല്ലാം സുന്നത്താണെന്ന് വിശ്വസിച്ചാൽ സാധുവാകില്ല.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad