മലിനമായി പുറത്തു പോകുന്നതിൽ നിന്നും ശൗചം ചെയ്യൽ നിർബന്ധമാണ്.
ഒന്നുകിൽ വെള്ളം കൊണ്ട് ശൗചം ചെയ്യണം. നജസ് നീങ്ങിപ്പോയി എന്ന മികച്ച ധാരണയുണ്ടായാൽ മതി. പിൻദ്വാരത്തിൻ്റെ ചുരുളുകളിൽ നജസിൻ്റെ അവശിഷ്ടങ്ങൾ അവശേഷിക്കാതിരിക്കാൻ ശരീരം ഒന്ന് അയച്ചിടണം.
അല്ലെങ്കിൽ നജസിനെ വലിച്ചെടുക്കുന്ന ഖരവസ്തുക്കൾ കൊണ്ട് മൂന്ന് പ്രാവശ്യം തടവികൊണ്ട് ശുദ്ധിയാകണം, ഓരോ തവണയും ഗുഹ്യസ്ഥാനത്തെ മൊത്തത്തിൽ ഉൾകൊള്ളിക്കുന്ന രൂപത്തിലാവണം.
ശൗചാലയത്തിൽ പ്രവേശിക്കുന്നവന് സുന്നത്താകുന്ന കാര്യങ്ങൾ
1. തല മറക്കുക
2. പാദരക്ഷ ധരിക്കുക
3. പ്രവേശിക്കുമ്പോൾ ഇടത് കാലും പിരിഞ്ഞ് പോകുമ്പോൾ വലത് കാലും മുന്തിക്കുക.
4. ബഹുമാനിക്കുക. എന്ന ഉദ്ദേശത്തോട് കൂടിയുള്ള ജിബ്രീൽ, അഹ്മദ് പോലോത്ത നബിമാരുടെയും മലക്കുകളുടെയും പേരുകൾ, ഖുർആൻ പോലെ ആധരിക്കപ്പെടുന്ന വസ്തുക്കൾ എന്നിവ മാറ്റിവെക്കണം.
5. പുറപ്പെടുന്ന സമയത്ത്(വിസർജ്ജിക്കുന്ന) സംസാരിക്കാതിരിക്കുക
6. കരണം കൂടാതെ നിന്ന് കൊണ്ട് ആവശ്യം തീർക്കാതിരിക്കുക (വിസജ്ജനം നടത്താതിരിക്കുക)
7.സമുദ്രം പോലെ യല്ലാത്ത, കുറഞ്ഞ കെട്ടി നിൽക്കുന്ന വെള്ളത്തിൽ ആവശ്യ പൂർത്തീകരണം നടത്തരുത്.
8. മറ്റൊരാളുടെ ഉടമസ്ഥതയിലല്ലാത്ത ജനങ്ങൾ സംസാരിക്കുന്ന സ്ഥലം, വഴി എന്നിവിടങ്ങളിൽ ആവശ്യ പൂർത്തീകരണം നടത്താതിരിക്കുക. പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് അല്ലാതെ
മറകൂടാതെ ഖിബ്ലക്ക് മുന്നിടലും പിന്നിടലും ഹറാമാണ്,
9. ആവശ്യപൂർത്തീകരണ സമയത്ത് ബ്രഷ് ചെയ്യാതിരിക്കുക.
10. മൂത്രത്തിൽ തുപ്പാതിരിക്കുക
11. പ്രവേശിക്കുന്ന സമയത്ത്
بِسْمِ اللهِ اَللّٰهُمَّ إنِّي أعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ
സാരം…
അല്ലാഹുവേ.. ആൺപിശാചിൽ നിന്നും പെൺപിശാചിൽ നിന്നും നിന്നോട് ഞാൻ കാവൽ തേടുന്നു. എന്നും
പുറത്തുവരുന്ന സമയത്ത്
عُفْرَانَكَ الحَمْدُ لِلهِ الَّذِي أَذْهَبَ عَنِّي الأَذَى وَعَافَانِي
സാരം…
അല്ലാഹുവിനോട് പൊറുക്കലിനെ തേടുന്നു. എന്നെ സംരക്ഷിക്കുകയും ബുദ്ധിമുട്ടുകൾ എന്നെ ത്തൊട്ട നീക്കിത്തരികയും ചെയ്ത അല്ലാഹു വിന്നാണ് സർവ്വസ്തുതിയും. എന്നും
ശൗചം ചെയ്തതിന് ശേഷം
اللهُمَّ طَهِّرْ قَلْبِي مِنَ النِّفاَقِ وَحَصِّنْ فَرْجِي مِنَ الْفَوَاحِشِ
സാരം…
അല്ലാഹുവേ...... കാപട്യത്തിൽ നിന്ന് എൻ്റെ ഹൃദയത്തെ നീ ശുദ്ധിയാക്കുകയും അനാവശ്യങ്ങളിൽ നിന്ന് എൻ്റെ ഗുഹ്യസ്ഥാനത്തെ സൂക്ഷിക്കുകയും ചെയ്യേണമേ. എന്നും ചൊല്ലുക.