ആഹാരം
കഴിക്കുമ്പോഴുള്ള മര്യാദകൾ:
വായയും രണ്ട് മുൻ
കൈകളും കഴുകുക,
ഭക്ഷിക്കുന്നതിന്
മുമ്പ് ബിസ്മി ചൊല്ലുക,
വലതു കൈ കൊണ്ട് ഭക്ഷിക്കുക,
തൻറെ
അടുത്തുള്ളതിൽ നിന്നും ഭക്ഷിക്കുക,
ഇരുന്ന് കഴിക്കുക,
ഭക്ഷണത്തെ
ആക്ഷേപിക്കാതിരിക്കുക,
അധികരിച്ച്
ആഹരിക്കാതിരിക്കുക,
ഭക്ഷണത്തിൻറെ ഉരുള
ചെറുതാക്കുക,
ചവച്ചരച്ച്
കഴിക്കുക,
വിരലുകൾ ഊമ്പുക,
ഭക്ഷിച്ചതിന് ശേഷം
മുൻകൈയും വായയും വൃത്തിയാക്കുക,
ഭക്ഷണ ശേഷം ഹംദ്
ചൊല്ലുക.
അല്ലാഹു പറയുന്നു:
നിങ്ങൾ തിന്നുകയും
കുടിക്കുകയും ചെയ്യുക. അമിതമാക്കരുത്. അമിതമാക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.
ഉമർബ്നു അബീ
സലമ(റ)വിനെ തൊട്ട് നിവേദനം: അദ്ദേഹം പറഞ്ഞു. ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോൾ നബിﷺയുടെ സംരക്ഷണത്തിൽ കഴിയുന്ന കാലം, എൻറെ കൈ ഭക്ഷണ തളികയുടെ എല്ലാ ഭാഗത്തുമെത്താറുണ്ടായിരുന്നു. അപ്പോൾ നബിﷺ എന്നോട് പറഞ്ഞു: ബിസ്മി ചൊല്ലി വലത് കൈകൊണ്ട് നിനക്കടുത്തുള്ളതിൽ നിന്നും
കഴിക്കുക, അതിനു ശേഷം ഞാൻ അപ്രകാരമാണു ഭക്ഷണം
കഴിക്കുന്നത്. (ബുഖാരി, മുസ്ലിം).
ആഇശാ(റ)യെ തൊട്ട്
നിവേദനം: നബിﷺ പറഞ്ഞു:
നിങ്ങളിലൊരാൾ ഭക്ഷണം കഴിക്കുമ്പോൾ അല്ലാഹുവിൻറ നാമം പറയണം, തുടക്കത്തിൽ ചൊല്ലാൻ മറന്നാൽ ബിസ്മില്ലാഹി അവ്വലഹു വആഖിറഹു എന്ന് പറയണം. (അബൂ
ദാവൂദ്, തുർമുദി)
ഇബ്നു ഉമർ(റ)നെ
തൊട്ട് നിവേദനം: നബിﷺ പറഞ്ഞു:
നിങ്ങളിലൊരാൾ ഭക്ഷണം കഴിക്കുകകയാണെങ്കിൽ വലത് കൈ കൊണ്ട് ഭക്ഷിക്കുക, കുടിക്കുകയാണെങ്കിൽ വലത് കൈ കൊണ്ട് കുടിക്കുക. കാരണം പിശാച് തിന്നുകയും
കുടിക്കുകയും ചെയ്യുന്നത് ഇടത് കൈ കൊണ്ടാണ്. (മുസ്ലിം, അബൂദാവുദ്, തിർമുദി)
ഇബ്നു
അബ്ബാസ്(റ)വിനെ തൊട്ട് നിവേദനം: നബിﷺ
പറഞ്ഞു: നിങ്ങൾ ഭക്ഷണം കഴിക്കുകയാണെങ്കിൽ തളികയുടെ മുകൾ ഭാഗത്ത് നിന്ന്
ഭക്ഷിക്കരുത്, മറിച്ച് താഴെ ഭാഗത്ത് നിന്ന് കഴിക്കുക.
മുകളിൽ നിന്നാണ് ബറകത്ത് ഇറങ്ങുന്നത്. (അബൂദാവുദ്,
തിർമുദി)
കഅബ് ബ്നു മാലിക്(റ)വിനെ
തൊട്ട് നിവേദനം: നബിﷺ മൂന്ന് വിരലുകൾ
കൊണ്ടാണ് ഭക്ഷണം കഴിക്കാറുള്ളത് , കഴുകുന്നതിന്റെ മുമ്പ് കൈ ഊമ്പാറുമുണ്ട്
(മുസ്ലിം, തിർമുദി)