മന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പലപ്പോഴും പല വിവാദങ്ങളുമുണ്ട്. ഇസ്ലാമിനകത്ത് തന്നെ പുത്തനാശയക്കാരുടെ കടന്നു വരവോടെ പല വിമര്‍ശനങ്ങളും ഉയരുകയുണ്ടായി. മന്ത്രിച്ച് ഊതല്‍ ഇസ്ലാമികമാണോ അനിസ്ലാമികമാണോ എന്ന് പരിശോധിക്കാം
മന്ത്രിക്കൽ (അറുഖിയത്ത്) എന്നാൽ അല്ലാഹുവിൻറെ പേരുകൾ, ഖുർആൻ, ബഹുദൈവ വിശ്വാസം ഇല്ലാത്ത വചനങ്ങൾ തുടങ്ങിയവ കൊണ്ട് കാവൽ തേടുന്നതിനാണ്. ആദ്യ കാലത്ത് നബിﷺ റുഖ്‌യ നിരോധിച്ചിരുന്നു കാരണം അക്കാലത്തെ ജനങ്ങൾ ബഹുദൈവ വിശ്വാസം കലർന്ന വചനങ്ങൾ കൊണ്ടോ അറബി അല്ലാത്ത വാചകങ്ങൾ കൊണ്ടോ ആയിരുന്നു മന്ത്രിച്ചിരുന്നത്. അറബി അല്ലാത്ത ഭാഷയിൽ ചിലപ്പോൾ ബഹുദൈവ വിശ്വാസമോ, മാരണമോ (സിഹ്ർ) ഉണ്ടാകും, അതായിരുന്നു അക്കാലത്തെ (ജാഹിലിയ്യ കാലഘട്ടം) പതിവ്. പിന്നീട് ഇനി അത്തരം വാചകങ്ങൾ കൊണ്ട് മന്ത്രിക്കുന്നില്ലെന്ന് മനസ്സി ലായപ്പോൾ നബിﷺ അതിന് അനുവാദം നൽകി.
ഔഫ് ബ്നു മാലിക് ഉദ്ധരിക്കുന്നു : ഞങ്ങൾ ജാഹിലിയ്യ കാലത്ത് മന്ത്രിക്കാറുണ്ടായിരുന്നു. നബിﷺ യോട് ഞങ്ങൾ ചോദിച്ചു മന്ത്രിക്കുന്നതിൽ തങ്ങളുടെ അഭിപ്രായം എന്താണ്?. നബിﷺ പറഞ്ഞു: നിങ്ങളുടെ മന്ത്രങ്ങൾ എനിക്ക് കാണിച്ചു തരിക. ശിർക്ക് (ബഹുദൈവ വിശ്വാസം) ഇല്ലാത്ത താണെങ്കിൽ അതിൽ ഒരു കുഴപ്പവും ഇല്ല. (മുസ്‌ലിം, അബു ദാവൂദ്)
ജാബിർ(റ) വിൽ നിന്ന് നിവേദനം : എനിക്ക് ഒരു മാതൃ സഹോദരൻ (അമ്മാവൻ) ഉണ്ടായിരുന്നു അദ്ദേഹം തേൾവിശബാധക്ക് മന്ത്രിക്കാറുണ്ടായിരുന്നു ഒരിക്കൽ നബിﷺ വന്നപ്പോൾ അദ്ദേഹം ചോദിച്ചു: തിരുദൂതരെ, നിങ്ങൾ മന്ത്രത്തെ വിലക്കിയിരിക്കുന്നു ഞാനാണെങ്കിൽ തേൾ വിഷബാധക്ക് മന്ത്രിക്കാറുമുണ്ട്. അപ്പോൾ നബിﷺ പറഞ്ഞു: നിങ്ങളിൽ ആർക്കെങ്കിലും അവൻറെ സഹോദരന് ഉപകാരം ചെയ്യാൻ കഴിയുന്നുവെങ്കിൽ അത് ചെയ്തുകൊള്ളട്ടെ (മുസ്‌ലിം)
ആഇശ(റ) ഉദ്ധരിക്കുന്നു: നബിﷺ, തങ്ങളുടെ ചില ഭാര്യമാരെ വലത്തേ കൈകൊണ്ട് തടവി കാവൽ തേടാറുണ്ടായിരുന്നു. ഇപ്രകാരം പറയുകയും ചെയ്യും :
اَلّلهُمَّ رَبَّ النَّاسِ أَذْهِبِ الْبَأَسَ وَاشْفِ أَنْتَ الشَّافِي لَا شِفَاءَ إِلَّا شِفَاؤُكَ شِفَاءً لَا يُغَادِرُ سَقَمًا
സാരം..
ജനങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ വിശമങ്ങളെ നീ നീക്കിക്കളയണേ, നീ ശമനം നൽകണേ, വേധന അവശേഷിപ്പിക്കാത്ത ശമനം, നിൻറെ ശമനമില്ലാതെ മറ്റൊരു ശമനവുമില്ല (മുസ്‌ലിം, ബുഖാരി)
ആഇശ(റ) വിൽ നിന്ന് നിവേദനം: നബിﷺ ക്ക് രോഗം ബാധിച്ചാൽ ജിബ്‌രീൽ(അ) നബിയെ മന്ത്രിക്കാറുണ്ടായിരുന്നു. ജിബ്‌രീൽ പറയും:
بِاسْمِ اللهِ اَرْقِيكَ وَمِنْ كُلِّ دَاءٍ يَشْفِيكَ وَمِنْ كُلِّ شَرِّ حَاسِدٍ اِذَا حَسَدَ وَشَرِّ كُلِّ ذِي عَيْنٍ
സാരം..
(അല്ലാഹുവിൻറെ നാമം കൊണ്ട് ഞാൻ നിങ്ങളെ മന്ത്രിക്കുന്നു. അവൻ മുഴുവൻ രോഗങ്ങളിൽ നിന്നും നിങ്ങൾക്ക് ശമനം നൽകട്ടെ, എല്ലാ അസൂയാലുക്കളിൽ നിന്നും, കണ്ണേറ്കാരിൽനിന്നും) (മുസ്‌ലി ).