പുതുവത്സരത്തെ ആഘോഷിക്കാനുള്ള തിരക്കിലാണെല്ലാവരും. വ്യത്യസ്ഥ പാര്‍ട്ടികള്‍ ഒരുക്കിയും പുതിയ പദ്ധതികള്‍ തയ്യാറാക്കിയും ന്യൂയറിനെ വരവേല്‍ക്കാന്‍ ലോകം തയ്യാറായി കഴിഞ്ഞു. അതുപോലെത്തന്നെയാണ് ബര്‍ത്ത്‌ഡേ ആഘോഷ പരിപാടികളും. ഹാപ്പി ബര്‍ത്ത്‌ഡേ വ്യത്യസ്ഥമാക്കാനും മറ്റുള്ളവരേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കാനും ആളുകള്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ ഓരോ ന്യൂയറുകളും ബര്‍ത്ത്‌ഡേകളും വിചിന്തനം ചെയ്യേണ്ട സമയമാണ്. നമുക്ക് നഷ്ടമാകുന്നത് നമ്മുടെ ആയുസ്സില്‍ നിന്നും ഓരോ ഏടുകളാണ്. സമയത്തിന് വളരെ പ്രാധാന്യമുണ്ട്. ഈ ഭൂമിയില്‍ തിരിച്ചു കിട്ടാത്ത ഒരേ ഒരു വസ്തു അത് സമയം മാത്രമായിരിക്കും.
സമയം: മനുഷ്യൻ ഭൂമുഖത്ത് താമസിക്കുകയും ജീവിക്കുകയും ചെയ്യുന്ന സെക്കൻ്റുകൾ. സമയത്തിൻ്റെ പ്രത്യേക തകളിൽ പെട്ടതാണ് അത് പെട്ടെന്ന് കഴിഞ്ഞു പോകുന്നു എന്നത്. സമയത്തെ വീണ്ടെടുക്കാനോ പകരമാക്കാനോ സാധിക്കുന്നതല്ല. മനുഷ്യന് ലഭിച്ചതിൽ വെച്ച് ഏറ്റവും മൂല്യമുള്ളതാണ് സമയം. അത് കൊണ്ട് തന്നെ സമയത്തെ ആരാധകളിലേക്കും വഴിപ്പെടലുകളിലേക്കും തിരിക്കൽ അത്യാവശ്യമാണ്.
അല്ലാഹു തആല പറഞ്ഞു: അത് കൊണ്ട് തങ്ങൾ ഒന്നിൽ നിന്ന് വിരമിച്ചാൽ മറ്റൊന്നിൽ പ്രവേശിക്കുക ( അൽ ഇൻശിറാഹ് 7 )
അല്ലാഹു തആല പറഞ്ഞു: നിങ്ങൾ സന്ധ്യാവേളയിലായിരിക്കുമ്പോഴും പ്രഭാത വേളയിലായിരിക്കുമ്പോഴും അല്ലാഹു വിൻ്റെ പരിശുദ്ധിയെ വാഴ്ത്തിക്കൊള്ളുക. ആ കാശഭൂമികളിൽ സർവ്വ സ്തുതിയും അവന് തന്നെയാണ്. സായാഹ്ന വേളയിലും മധ്യാഹ്ന വേളയിലും അവൻ്റെ ദ്ധിയെ വാഴ്ത്തുക.(സുമർ 17, 18 )
ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി(സ്വ) തങ്ങൾ പറഞ്ഞു: ജനങ്ങളിൽ അധിക പേരും വഞ്ചിതരാവുന്ന രണ്ട് അനുഗ്രഹങ്ങളുണ്ട്. ഒഴിവു സമയവും ആരോഗ്യ സമയവുമാണത്. (ബുഖാരി) അബൂ ഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി(സ്വ) തങ്ങൾ പറഞ്ഞു: അല്ലാഹു 60 വയസ്സ് ആയുസ്സ് നൽകിയ ഒരാൾക്ക്
ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി(സ്വ) തങ്ങൾ പറഞ്ഞു: അഞ്ച് കാര്യങ്ങൾക്ക് മുമ്പ് അഞ്ച് കാര്യങ്ങളെ നീ സമ്പാദിക്കുക. മരണത്തിന് മുമ്പുള്ള ജീവിതം , രോഗത്തിന് മുമ്പുള്ള ആരോഗ്യം, ജോലിത്തിരക്കുകൾക്ക് മുമ്പുള്ള ഒഴിവു സമയം, വാർധക്യത്തിന് മുമ്പുള്ള യുവത്വം, ദാരിദ്ര്യത്തിനു മുമ്പുള്ള ഐശ്വര്യം.
അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി(സ്വ) തങ്ങളോട് ഞാൻ ചോദിച്ചു: അല്ലാഹു വിന് ഏറ്റവും പ്രിയപ്പെട്ട അമൽ ഏതാണ്? നബി(സ്വ) പറഞ്ഞു: നിസ്കാരം അതിൻ്റെ സമയത്ത് നിർവ്വഹിക്കലാണ്. (ബുഖാരി, മുസ്ലിം)