പാന മര്യാദകൾ

വെള്ളം കുടി

ഭക്ഷണ പാനീയങ്ങള്‍ മനുഷ്യ ജീവിതത്തിലെ അത്യന്താപേക്ഷിതമായ കാര്യമാണ്. ദിവസം ചുരുങ്ങിയത് നാല് ലിറ്റര്‍ വെള്ളമെങ്കിലും കുടിച്ചിരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ കേവലം വെള്ളം കുടിച്ച് വയര്‍ നിറച്ചാല്‍ മാത്രം മതിയോ. ഇസ്ലാമില്‍ വെള്ളം കുടിക്കുന്നതിന്റെ കൃത്യമായ പാഠങ്ങള്‍ വിവരിക്കുന്നുണ്ട്. അവ പാലിച്ചായിരിക്കണം ഒരു വിശ്വാസി കുടിക്കേണ്ടത്.

ഇബ്നു അബ്ബാസ്‌(റ)വിൽ നിന്ന് നിവേദനം, നബിﷺ പറഞ്ഞു: നിങ്ങൾ ഒട്ടകം കുടിക്കുന്നത് പോലെ ഒറ്റ വലിക്ക് കുടിക്കരുത് മറിച്ച് രണ്ടോ മൂന്നോ മുറുക്കായി കുടിക്കണം, കുടിക്കുമ്പോൾ ബിസ്മി ചൊല്ലണം കുടിച്ചു കഴിഞ്ഞു എഴുന്നേൽക്കുമ്പോൾ അല്ലാഹുവിനെ സ്തുതിക്കുകയും വേണം. (തുർമുദി )


അബൂ ഖതാദ(റ) ഉദ്ധരിക്കുന്നു, നബിﷺ പറഞ്ഞു: നിങ്ങളിൽ ആരെങ്കിലും പാനം ചെയ്യുന്നുവെങ്കിൽ പാത്രത്തിൽ ഊതരുത് (ബുഖാരി, മുസ്‌ലിം)


ഇമാം മുസ്‌ലിം, അബു ദാവൂദ്, തുർമുദി എന്നിവർ റിപ്പോർട്ട് ചെയ്ത ഹദീസിൽ: നിന്ന് കൊണ്ട് പാനം ചെയ്യലിനെ നബിﷺ വിലക്കിയിരിക്കുന്നു എന്ന് കാണാം. മുസ്‌ലിം ഉദ്ധരിച്ച മറ്റൊരു റിപ്പോർട്ടിൽ : നിങ്ങളിൽ ഒരാളും നിന്ന് കൊണ്ട് പാനം ചെയ്യരുത് ആരെങ്കിലും മറന്നതാണെങ്കിൽ അവൻ അതിനെ ഛർദിച്ചു കൊള്ളട്ടെ.. എന്നുമുണ്ട്.


മുആദ് ബ്നു അനസ്(റ) ഉദ്ധരിക്കുന്നു, നബിﷺ പറഞ്ഞു: ആരെങ്കിലും ഭക്ഷണം കഴിക്കുകയും, എന്നിട്ട്
اَلْحَمْدُ للهِ الَّذِي اَطْعَمَنِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِي وَلَا قُوَّة എന്ന് പറയുകയും ചെയ്താൽ അവൻറെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്. (തുർമുദി, അബൂദാവൂദ്)
സാരം..
(എന്നെ ഇത് (ഭക്ഷണം ) ഭക്ഷിപ്പിക്കുകയും, എൻറെ ഒരു കഴിവും കൂടാതെ എനിക്ക് ഭക്ഷണമാക്കി നിശ്ചയിക്കുകയും ചെയ്ത അല്ലാഹുവിന് സർവ്വ സ്തുതിയും)


അബു സഈദ് അൽ ഖുദ്‌രി(റ)വിൽ നിന്ന് നിവേദനം: നബിﷺ ഭക്ഷണം ശേഷം ഇപ്രകാരം പറയുമായിരുന്നു:
اَلْحَمْدُ للهِ الَّذِي اَطْعَمَنَا وَسَقَانَا وَجَعَلَنَا مُسْلِمِينْ (അസ്ഹാബു സുനൻ)
സാരം..
(ഞങ്ങളെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും മുസ്‌ലിംകളാക്കുകയും ചെയ്ത അല്ലാഹുവിന് സർവ്വ സ്തുതിയും)


ഇബ്നു അബ്ബാസ്(റ) വിൽ നിന്ന് നിവേദനം, മഹാനവർകൾ പറഞ്ഞു: നിങ്ങളിൽ ആരെങ്കിലും ഭക്ഷണം കഴിക്കുകയാണെങ്കിൽ
اَلّلهُمَّ بَارِكْ لَنَا فِيهِ وَاَطْعِمْنَا خَيْرًا مِنْهُ എന്ന് പറയുകയും
സാരം..
(അല്ലാഹുവെ, ഞങ്ങൾക്ക് ഇതിൽ നീ ബർകത് നൽകണേ ഇതിനേക്കാൾ ഉത്തമമായത് ഞങ്ങളെ നീ ഭക്ഷിപ്പിക്കേണമേ)

ആരെങ്കിലും പാൽ കുടിക്കുകയാണെങ്കിൽ
اَلّلهُمَّ بَارِكْ لَنَا فِيهِ وَزِدْنَا مِنْهُ എന്നും പറയണം.
സാരം..
(അല്ലാഹുവേ, ഞങ്ങൾക്ക് ഇതിൽ ബറകത്തും ഇതിനേക്കാൾ വർധനവും നീ നൽകേണ) കാരണം ഭക്ഷണവും പാനീയവും ഒരുമിച്ച് മതിയാക്കുന്നത് പാലല്ലാതെ മറ്റൊന്നുമില്ല (അബൂ ദാവൂദ്, തുർമുദി)

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad