ജ്യോത്സ്യം അനുവദനീയമോ

tums

ജ്യോത്സ്യൻറെ തൊഴിലിനാണ് കഹാനത് എന്ന് പറയുന്നത്. ഭൂമിയിൽ നടക്കാൻ പോകുന്ന വിവരങ്ങൾ അദൃശ്യ ജ്ഞാനത്തിലൂടെ അറിയാൻ കഴിയുമെന്ന് വാദിക്കുന്നവനാണ് ജോത്സ്യൻ. അവൻ കളവ് പറയുന്നവനാണ്. നാം അവനെ വിശ്വസിക്കാൻ പാടില്ല. ജ്യോത്സ്യം മുഖേനെ തൻറെ ആവശ്യം നേടുന്നതിന് അവനെ സമീപിക്കുന്നത് മുസ്‌ലിമിന് ഹറാം ആണ്.

ആഇശ(റ) പറഞ്ഞു: കുറച്ചാളുകൾ നബിﷺ യോട് ജ്യോത്സ്യന്മാരെ കുറിച്ചു ചോദിച്ചു. അപ്പോൾ നബിﷺ പറഞ്ഞു: അവർ ഒന്നുമല്ല (അവർക്ക് ഒന്നിനും സാധിക്കുകയില്ല) അപ്പോൾ അവർ പറഞ്ഞു: അല്ലാഹുവിൻറെ ദൂതരെ, ചില സമയങ്ങളിൽ അവർ സംസാരിക്കുന്നത് സത്യമാവാറുണ്ടല്ലോ?. നബിﷺ മറുപടി പറഞ്ഞു: അത്, സത്യമായ വചനങ്ങളെ ജിന്ന് പിടിച്ചെടുത്തു കോഴി തന്റെ ശബ്ദം കൊണ്ട് അറിയിക്കുന്നത് (മറ്റുള്ള കോഴികളെ ) പോലെ തന്റെ യജമാനന് (ജ്യോൽസ്യൻ ) ഇട്ടു കൊടുക്കും എന്നിട്ട് അവർ അതിൽ നൂറിലധികം കളവുകൾ കൂട്ടിക്കലർത്തുകയും ചെയ്യും (ബുഖാരി) അബു മസ്ഊദ് (റ) റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിൻറെ ദൂതർ നായയുടെ വിലയേയും (നായയെ കച്ചവടം ചെയ്തുന്ന വില), വ്യപിചാരിയുടെ മഹ്‌റിനെയും, ജ്യോത്സ്യൻറെ കൂലിയേയും വിരോധിച്ചിരിക്കുന്നു. (ബുഖാരി, തുർമുദി)

വിശ്വാസികളുടെ മാതാക്കളിൽ ചിലർ നബിﷺ പറഞ്ഞതായി ഉദ്ധരിക്കുന്നു: ആരെങ്കിലും ജോല്സ്യനെ സമീപിക്കുകയും അവനോട് വല്ലതും ചോദിക്കുകയും ചെയ്താൽ അവൻറെ നാൽപത് ദിവസത്തെ നിസ്കാരം സ്വീകരിക്കുകയില്ല. ഇത്‌ ഇമാം മുസ്‌ലിം, അഹ്‌മദ്‌ എന്നിവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ അഹ്‌മദിന്റെ ഹദീസ് ഇപ്രകാരമാണ്: ആരെങ്കിലും ജ്യോത്സ്യനെ സമീപിക്കുകയും അവൻ പറയുന്നത് വാസ്തവമാക്കുകയും ചെയ്താൽ അവൻ മുഹമ്മദ് നബിﷺയുടെ മേൽ ഇറക്കിയ ഖുർആനിനെ നിഷേധിച്ചിരിക്കുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad