വൃത്തി വിശ്വാസത്തിന്റെ ഭാഗം

വൃത്തി


ഒരു അടിമക്ക് അല്ലാഹു ചെയ്ത അനുഗ്രഹങ്ങളെ വെളിവാക്കുകയും, അവൻ തൻറെ കയ്യിലുള്ളത് കൊണ്ട് ഭംഗിയാവുന്നതും, അവൻറെ ശരീരവും ഹൃദയവും വസ്ത്രവും പാർപ്പിടവും-ഉള്ളും പുറവും- വൃത്തിയാക്കുന്നതും അല്ലാഹു ഇഷ്ട്ടപ്പെടുന്നു.കാരണം അല്ലാഹു വൃത്തിയുള്ളവനും വൃത്തിയെ ഇഷ്ട്ടപ്പെടുന്നവനുമാണ്. അവൻ ഭംഗിയുള്ളവനും ഭംഗിയാവലിനെ ഇഷ്ട്ടപ്പെടുന്നവനുമാണ്.

ജാബിർ(റ) ഉദ്ധരിക്കുന്നു: ഒരിക്കൽ നബിﷺ ഞങ്ങളുടെ അടുത്തേക്ക് വന്നു. അപ്പോൾ മുടി ചിന്നി ചിതറി ജട കുത്തിയ അവസ്ഥയിൽ ഒരാളെ കണ്ടപ്പോൾ നബിﷺ) പറഞ്ഞു: ഇദ്ദേഹത്തിന് തൻറെ മുടി അടക്കി നിർത്താൻ ഒന്നും ഇല്ലേ..
വസ്ത്രത്തിൽ ചളിപുരണ്ട മറ്റൊരാളെ കണ്ടപ്പോൾ അവിടുന്ന് പറഞ്ഞു: അദ്ദേഹത്തിന് തൻറെ വസ്ത്രം കഴുകാൻ ആവശ്യമായതൊന്നും ലഭിച്ചില്ലേ... (അബു ദാവൂദ്, നസാഈ)

അബുൽ അഹ്വസ്(റ) പറയുന്നു: ഒരിക്കൽ ഞാൻ തിരു നബിﷺ യുടെ അടുക്കലേക്ക് താഴ്ന്ന വസ്ത്രം ധിരിച്ചു ചെന്നു. അപ്പോൾ നബിﷺ എന്നോട് പറഞ്ഞു: നിനക്ക് സമ്പത്തില്ലേ? ഉണ്ട് എന്ന് ഞാൻ പ്രതിവചനം നൽകി. ഏതു തരം സമ്പത്താണ് നിനക്കുള്ളത്? എന്ന് അവിടുന്ന് ചോദിച്ചു. ഞാൻ പറഞ്ഞു: ഒട്ടകവും ആടും കുതിരയും അടിമയും എനിക്കുണ്ട്. നബിﷺ പറഞ്ഞു: നിനക്ക് അല്ലാഹു സമ്പത്ത് നൽകിയിട്ടുണ്ടെങ്കിൽ നിന്നിൽ അവൻ ചെയ്തുതന്ന അനുഗ്രഹങ്ങളുടെയും ആധരവിൻറെയും അടയാളം പ്രകടമാവട്ടെ.(അബു ദാവൂദ്, നസാഈ)

ഒരിക്കൽ നബിﷺ പറഞ്ഞു: നിശ്ചയം അല്ലാഹു നല്ലവനും നല്ലതിനെ ഇഷ്ടപ്പെടുന്നവനുമാണ്. അവൻ വൃത്തിയുള്ളവനും വൃത്തിയാവലിനെ ഇഷ്ട്ടപ്പെടുന്നവനുമാണ്. മാന്യനും മാന്യതയെ ഇഷ്ട്ടപ്പെടുന്നവനുമാണ് അല്ലാഹു. അവൻ ധാർമ്മിഷ്ടനും ധർമ്മത്തെ ഇഷ്ട്ടപ്പെടുന്നവനുമാണ്. അത്കൊണ്ട് നിങ്ങളുടെ വീടു മുറ്റങ്ങൾ വൃത്തിയാക്കുക, ജൂതൻ മാരോട് നിങ്ങൾ സദൃശ്യരാവരുത് (തുർമുദി )

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad