കുറ്റകൃത്യം കൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത് കൊലപാതകം, അവയവഭംഗം വരുത്തല്‍, മുറിവേല്‍പ്പിക്കല്‍ പോലോത്ത ഇതു രണ്ടുമല്ലാത്ത കാര്യങ്ങളുമാണ്. അക്രമപരമായി ഒരാളെ വധിക്കല്‍ അവിശ്വാസത്തിനു ശേഷമുള്ള വന്‍ദോഷങ്ങളില്‍ ഏറ്റവും വലുതാണ്. ഒരാളുടെ ആത്മാവിനെ പുറപ്പെടുവിക്കുന്ന പ്രവര്‍ത്തി മൂന്ന് വിധമാണ്: മനപ്പൂര്‍വം, മനപ്പൂര്‍വമുള്ളതിനോട് സാദൃശ്യമായത്, പിഴവ്.
മനപ്പൂര്‍വം ചെയ്യുന്നതിലല്ലാതെ പ്രതികാര നടപടിയുണ്ടാകുന്നതല്ല. മനപ്പൂര്‍വം കൊണ്ടുള്ള ഉദ്ദേശ്യം ഇതാണ്: സാധാരണ ഗതിയില്‍ കൊല്ലുന്ന എന്തെങ്കിലും വസ്തു കൊണ്ട് ഒരു നിര്‍ണ്ണിത വ്യക്തിയെ അക്രമപരമായ കൊല്ലാന്‍ ഉദ്ദേശിക്കുക, കൊല്ലുന്ന സാധനം എന്നത് മര്‍മ്മസ്ഥലത്ത് സൂചി കൊണ്ട് കുത്തല്‍ പോലോത്ത ആയുധമാവട്ടെ അല്ലെങ്കില്‍ മാരണം, വേദനിപ്പിക്കല്‍ പോലൊത്ത ആയുധമല്ലാത്തതാവട്ടെ.
സാധാരണ ഗതിയില്‍ കൊല്ലാത്ത ഒരു സാധനം കൊണ്ട് ഒരു വ്യക്തിയേയും കൊലയേയും ഉദ്ദേശിക്കലിന് മനപ്പൂര്‍വ സാദൃശ്യമുള്ളത് എന്ന് പറയും; ഉദാ: ഒരു അടി.കാരണം ഒരു അടി കൊണ്ട് കൊല്ലുക എന്നത് അപൂര്‍വമാണ്.
വ്യക്തിയേയും കൊലയേയും ഉദ്ദേശിക്കാതിരിക്കല്‍ അല്ലെങ്കില്‍ രണ്ടാലൊന്നിനെ ഉദ്ദേശിക്കാതിരിക്കലിനെ - ഒരാള്‍ വഴുതി വീഴുകയും മറ്റൊരാളുടെ ദേഹത്ത് ചെന്ന് വീഴുകയും തല്‍ഫലമായി അയാള്‍ മരിക്കുകയും ചെയ്യുക, ഒരാള്‍ ഒരു ലക്ഷ്യസ്ഥാനത്തേക്ക് എറിയുകയും അത് ഒരു മനുഷ്യനില്‍ ചെന്ന് പതിച്ച് അയാള്‍ മരിക്കുകയും ചെയ്യും പോലെ- ഇതിനെ പിഴവ് എന്ന് പറയുന്നു.
രണ്ട് വ്യക്തിയില്‍ നിന്ന് ഒരേ സമയം ആത്മാവിനെ പുറപ്പെടുവിക്കുന്ന രണ്ട് പ്രവര്‍ത്തികള്‍ ഒരു വ്യക്തിയുടെ മേല്‍ സംഭവിച്ചാല്‍ - പിരടി വെട്ടുകയും ശരീരം മുറിക്കുകയും ചെയ്യും പോലെ - അവര്‍ രണ്ടാളും കൊലയാളികളാണ്, രണ്ടാളെയും കൊല്ലപ്പെടുന്നതുമാണ്. അല്ലെങ്കില്‍ രണ്ടാളില്‍ നിന്നും ക്രമാനുസൃതം രണ്ട് പ്രവര്‍ത്തികള്‍ സംഭവിച്ചാല്‍ ആദ്യത്തെയാളുടെ പ്രവര്‍ത്തി കൊണ്ട് അവനെ ബോധമോ, കാഴ്ചയോ, സംസാരമോ, സ്വയേഷ്ട പ്രകാരമുള്ള സംസാരമോ അവശേഷിക്കാത്തതായ ഹറകതുല്‍ മദ്ബൂഹിന്‍റെ (അറുക്കപ്പെട്ടതിന്‍റെ ചലനം) അവസ്ഥയിലേക്ക് എത്തിച്ചിട്ടുണ്ടെങ്കില്‍ ആദ്യത്തേവനാണ് കൊലയാളി. രണ്ടാമനെ ശിക്ഷിക്കപ്പെടുന്നതുമാണ്. ഹറകതുന്‍ മദ്ബൂഹിന്‍റെ അവസ്ഥയിലേക്ക് എത്തിച്ചിട്ടില്ലെങ്കില്‍ കൊലയാളി രണ്ടാമനാണ്. ഒന്നാമന്‍റെ മേല്‍ അവന്‍ മനപ്പൂര്‍വം ചെയ്തതാണെങ്കില്‍ അവയവത്തിന്‍റെ പ്രതികാര നടപടിയും മനപ്പൂര്‍വമല്ലെങ്കില്‍ അവസ്ഥയ്ക്കനുസരിച്ചുള്ള സാമ്പത്തിക ബാധ്യതയുമുണ്ടാവും.
ഒരു വ്യക്തി മറ്റൊരു വ്യക്തയെ തടവിലാക്കുകയും അവന്‍റെ ഭക്ഷണവും വെള്ളവും അല്ലെങ്കില്‍ രണ്ടാലൊന്നോ വിലക്കുകയും അവന്‍ അതിനെ ആവശ്യപ്പെടുകയും അങ്ങിനെ വിശപ്പോ ദാഹമോ മൂലം അവന്‍ മരിക്കുയും ചെയ്താല്‍ - സാധാരണ ഗതിയില്‍ അവനെ പോലോത്ത ഒരാള്‍ വിശപ്പോ ദാഹമോ മൂലം മരിക്കുന്ന അത്രയും ഒരു കാലഘട്ടം തടവിലായി കഴിഞ്ഞു പോയിട്ടുണ്ടെങ്കില്‍ - അത് മനപ്പുര്‍വമുള്ള കൊലയാണ്. അല്ലെങ്കില്‍ മനപ്പൂര്‍വ സാദൃശ്യമാണ്.
കാരണം മൂലം ശിക്ഷ നിര്‍ബന്ധമാകും. അപ്പോള്‍ അവകാശമില്ലാതെ നിര്‍ബന്ധിച്ചവന്‍റെ മേലും നിര്‍ബന്ധിക്കപ്പെട്ടവന്‍റെ മേലും ശിക്ഷയുണ്ടാവും. ഒരാള്‍ ഒരു വ്യക്തിയെ കൊല്ലാനാണെങ്കില്‍ പോലും പിടിച്ചു വെക്കുകയും മറ്റൊരാള്‍ അയാളെ കൊല്ലുകയും ചെയ്താല്‍ പ്രതികാര നടപടി കൊലയാളിയുടെ മേലാണ്, പിടിച്ചു വെച്ചവന്‍റെ മേലല്ല. ഒരു മനുഷ്യന്‍ അവന്‍റെ സ്വശരീരത്തെ കൊല്ലല്‍ കുറ്റത്തിന്‍റെ വിഷയത്തില്‍ മറ്റൊരാളെ കൊല്ലും പോലെ തന്നെയാണ്.