നോക്കപ്പെടുന്ന വസ്ഥുവിനു നാശം ഉണ്ടാകുന്ന രൂപത്തിൽ, സ്വഭാവ ദൂഷ്യമുള്ളവനിൽ നിന്ന് നല്ലതാണെന്ന ഭാവത്തോടെയുള്ള അസൂയ കലർന്ന നോട്ടത്തിനാണ് കണ്ണേറ് എന്ന് പറയുന്നത്. കണ്ണേറ് സത്യവും അത് കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാവുക എന്നത് സ്ഥിരപ്പെട്ടതും ഉണ്ടായ വസ്തുതയുമാണ്. എന്നാൽ ഇത് ഫലംചെയ്യുന്നത് അല്ലാഹുവിന്റെ ഉദ്ദേശ്യത്തോട് കൂടെയാണ്.
അല്ലാഹു തആല യഅകൂബ്(അ)നെ ഉദ്ധരിച്ചു പറയുന്നു: അദ്ദേഹം പറഞ്ഞു: എന്‍റെ മക്കളേ, നിങ്ങള്‍ ഒരേ വാതിലിലൂടെ പ്രവേശിക്കാതെ വ്യത്യസ്ത കവാടങ്ങളിലൂടെ പ്രവേശിക്കുക. അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന യാതൊന്നും നിങ്ങളില്‍ നിന്ന് തടുക്കുവാന്‍ എനിക്കാവില്ല. (സൂറ യുസുഫ് :67)
അബുഹുറൈറ(റ) വിൽ നിന്ന് നിവേദനം :നബിﷺ പറഞ്ഞു: കണ്ണേറ് സത്യമാണ് (ബുഖാരി, മുസ്‌ലിം) ആഇശ(റ) റിപ്പോർട്ട് ചെയ്യുന്നു: മഹതി പറഞ്ഞു :കണ്ണേറ് ബാധിച്ചാൽ മന്ത്രം നടത്താനുള്ള കൽപന നല്കാൻ എന്നോട് തിരുദൂതർﷺ കൽപിച്ചു. (ബുഖാരി)
നബിﷺ യുടെ കണ്ണേറിനുള്ള മന്ത്രങ്ങൾ
أَعُوذُ بِكَلِمَاتِ للهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ
സാരം...
അല്ലാഹുവിൻറെ മുഴുവൻ വചനങ്ങൾ കൊണ്ടും അവൻറെ സൃഷ്ടികളുടെ ദോശത്തിൽ നിന്ന് ഞാൻ കാവൽ ചോദിക്കുന്നു.
أَعُوذُ بِكَلِمَاتِ للهِ التَّامَّاتِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ وَمِنْ كُلِّ عَيْنٍ لَامَّة
സാരം...
അല്ലാഹുവിൻറെ മുഴുവൻ വചനങ്ങൾ കൊണ്ടും മുഴുവൻ പിശാചുക്കളിൽ നിന്നും വിഷത്തിൽ നിന്നും എല്ലാ കരിങ്കണ്ണിൽ നിന്നും ഞാൻ കാവൽ ചോദിക്കുന്നു.
أَعُوذُ بِكَلِمَاتِ للهِ التَّامَّاتِ مِنْ غَضَبِهِ وَعِقَابِهِ وَمِنْ شَرِّ عِبَادِهِ وِمِنْ هَمَزَاتِ الشَيَاطِينِ اَنْ يَحْضُرُونْ
സാരം..
അല്ലാഹുവിൻറെ മുഴുവൻ വചനങ്ങൽ കൊണ്ടും അവൻറെ കോപത്തിൽ നിന്നും ശിക്ഷയിൽ നിന്നും അവൻറെ അടിമകളുടെ തിന്മയിൽ നിന്നും പിശാചുക്കളുടെ ദുർബോധനങ്ങളിൽ നിന്നും അവരുടെ സാനിധ്യത്തിൽ നിന്നും ഞാൻ കാവൽ തേടുന്നു.
أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ الَّتِي لَا يُجَاوِزُهُنَّ بَرٌّ وَلَا فَاجِرٌ، مِنْ شَرِّ مَا خَلَقَ وَذَرَأَ وَبَرَأَ، وَمِنْ شَرِّ مَا يَنْزِلُ مِنْ السَّمَاءِ، وَمِنْ شَرِّ مَا يَعْرُجُ فِيهَا، وَمِنْ شَرِّ مَا ذَرَأَ فِي الْأَرْضِ، وَمِنْ شَرِّ مَا يَخْرُجُ مِنْهَا، وَمِنْ شَرِّ فِتَنِ اللَّيْلِ وَالنَّهَارِ، وَمِنْ شَرِّ طَوارِقٍ إِلَّا طَارِقًا بِخَيْرٍ يَا رَحْمَنُ
സാരം..
ഒരാൾക്കും ഭേദിച്ച് കടക്കാനാവാത്ത അല്ലാഹുവിൻറെ മുഴുവൻ വചനങ്ങൾ കൊണ്ടും അവൻ സൃഷ്ടിച്ച മുഴുവൻ പിശാചുക്കളിൽ നിന്നും ആകാശത്തിൽ നിന്ന് ഇറങ്ങി വരുന്നതും കയറിപ്പോകുന്നതുമായ തിന്മകളിൽ നിന്നും ഭൂമിയിൽ അവൻ പടച്ചതും അതിൽ നിന്ന് പുറത്തു പോകുന്നതുമായ വസ്തുക്കളുടെ തിന്മയിൽ നിന്നും രാത്രിയിലും പകലിലുമുള്ള നാശം മൂലമുണ്ടാകുന്ന തിന്മയിൽ നിന്നും നന്മ കൊണ്ടുവരുന്നതല്ലാത്ത രാത്രി യിലെ മുഴുവൻ വിപത്തുകളിൽ നിന്നും കാരുണ്യവാനായ അല്ലാഹുവേ ഞാൻ കാവൽ തേടുന്നു.